ഓണം ഓഫറുകളുമായി ഡിഷ് ടിവി

Posted on: August 20, 2020


കൊച്ചി : ഡിഷ് ടിവി ഇന്ത്യ ഓണോപഹാരമായി പുതിയ പായ്ക്കുകള്‍, പുതിയ
ചാനലുകള്‍ എന്നിവ അവതരിപ്പിക്കുന്നതിന് പുറമെ പുതിയ കണക്ഷന്‍, റീചാര്‍ജ് എന്നിവയ്ക്ക് നിരക്കില്‍ ഇളവുകളും ലഭ്യമാക്കുന്നു.

ജോയ് മലയാളം തമിഴ് എച്ഡിയും പ്രീമിയര്‍ ജംബോ എച്ഡിയുമാണ് പുതിയ റീചാര്‍ജ്പായ്ക്കുകള്‍. പ്രധാന മലയാളം ചാനലുകള്‍, പ്രധാന തമിഴ് ചാനലുകള്‍, ഡിസ്‌കവറി എച്ഡി, ആനിമല്‍ പ്ലാനറ്റ് എച്ഡി, ടിഎല്‍സി എച്ഡി എന്നിവ അടങ്ങുന്നതാണ് ജോയ് മലയാളം തമിഴ് എച്ഡി . പ്രീമിയര്‍ ജംബോ എച്ഡിയിലുണ്ടാവുക മുഴുവന്‍മലയാളം ചാനലുകളും ഇംഗ്ലീഷ് വാര്‍ത്താ, സ്‌പോര്‍ട്‌സ്,സിനിമ,ഇന്‍ഫോടെയ്ന്‍മെന്റ് ചാനലുകളുമാണെന്ന് ഡിഷ് ടിവി ഇന്ത്യ കോര്‍പ്പറേറ്റ് ഹെഡ്(മാര്‍ക്കറ്റിംഗ്) ജഗപ്രീത് സിംഗ് പറഞ്ഞു. സീ കേരളം എച്ഡി, പ്രൈവ് എച്ഡി,വിക്ടേഴ്സ് എന്നീ ചാനലുകളും ദക്ഷിണേന്ത്യന്‍ പായ്ക്കുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

പുതിയ വരിക്കാര്‍ക്ക് ജോയ് മലയാളം തമിഴ് എച്ഡി ( 6 മാസത്തേക്ക്) നികുതിയടക്കം 2899 രൂപ,പ്രീമിയര്‍ ജംബോ എച്ഡിക്ക് ( 6 മാസത്തേക്ക്) 3599 രൂപ, പ്രീമിയര്‍ മലയാളം എച്ഡിക്കും ജോയ് മലയാളം തമിഴ് എച്ഡിക്കും (ഒരു മാസത്തേക്ക്) 1800 രൂപ, പ്രീമിയര്‍ മലയാളത്തിനും ജോയ് മലയാളം തമിഴിനും (ഒരു മാസത്തേക്ക്) 1600 രൂപഎന്നിങ്ങനെയാണ് നിരക്ക്. നേരത്തെയുള്ള നിരക്ക് കേരളം മാക്‌സ് എച് ഡി ( 6മാസത്തേക്ക്) 2929 രൂപ, കേരള മാക്‌സ് ( 6 മാസത്തേക്ക്) 2399 രൂപ, കേരള മാക്‌സ് ( 12മാസത്തേക്ക്) 3699 രൂപ എന്നിങ്ങനെയുമാണ്.

കഴിഞ്ഞ ഒരു മാസമോ അതില്‍ കൂടുതലോ ആയി സേവനം പയോഗപ്പെടുത്താത്ത
നിലവിലുള്ള വരിക്കാര്‍ക്കും ഓഫറുണ്ട്. 3 മാസത്തേക്ക് പ്രീമിയര്‍ ലയാളം(എസ്ഡി)-
549 രൂപ,ജോയ് മലയാളം തമിഴ്(എസ്ഡി)-649 രൂപ, പ്രീമിയര്‍ മലയാളം(എച് ഡി)-699 രൂപ,ജോയ് മലയാളം തമിഴ്(എച് ഡി)-699 രൂപ,ജോയ് മലയാളം തമിഴ്(എച് ഡി)-899 9 രൂപ.