കോവിഡ് കാലത്ത് മാനസികസമ്മര്‍ദ്ദം ഭീഷണിയാകുന്നു: ടാറ്റാ സോള്‍ട്ട് ലൈറ്റ് സര്‍വേ

Posted on: July 18, 2020

കൊച്ചി: കോവിഡ് 19 മഹാമാരി ലോകമെങ്ങുമുള്ള സമ്പദ് രംഗങ്ങളേയും വ്യവസായങ്ങളേയും വിവിധ തരത്തില്‍ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും മോശം സാമ്പത്തികമാന്ദ്യമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ഇന്ത്യന്‍ അനലിറ്റിക്കല്‍ കമ്പനിയായ ക്രിസില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആദ്യത്തെ മാന്ദ്യമാണിതെന്നും റേറ്റിംഗ്, ഗവേഷണം, റിസ്‌ക്, പോളിസി തുടങ്ങിയ സംബന്ധിച്ച ഉപദേശങ്ങളും സേവനങ്ങളും നല്കുന്ന സ്ഥാപനമായ ക്രിസില്‍ വ്യക്തമാക്കി. തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍, നിര്‍ബന്ധപൂര്‍വം വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയവയ്ക്കു പുറമെ ഉറക്കമില്ലായ്മ, പുറംവേദന, തളര്‍ച്ച, ക്ഷീണം, ആശങ്ക, മറ്റുള്ളവരോട് ദേഷ്യപ്പെടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളും മഹാമാരിയുടെ അനുബന്ധമായി കണ്ടുവരുന്നു.

ജോലിയുടെയും സാങ്കേതികവിദ്യയുടെയും സമ്മര്‍ദ്ദം മൂലം കൂടുതലും ദേഷ്യം വരുന്നത് പുരുഷന്‍മാരിലാണെന്ന് ടാറ്റാ സോള്‍ട്ട് ലൈറ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സമ്മര്‍ദ്ദത്തിന് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഇരുപത് ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടു. ജോലിയിലും സാങ്കേതികകാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ദേഷ്യത്തിന് അടിമപ്പെടുന്നത് കൂടുതലും പുരുഷന്മാരാണെന്ന് സര്‍വേ വ്യക്തമാക്കി. യഥാര്‍ത്ഥ്യത്തില്‍ 64 ശതമാനം പുരുഷന്മാര്‍ക്കും അരിശം വരുന്നതിന് കാരണം അവധി ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴാണ്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 58 ശതമാനം പേര്‍ മാത്രമാണ് ഇക്കാരണത്താല്‍ ശുണ്ഠിയെടുക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ളവര്‍ (ജെന്‍ സെഡ്) ചെറിയ സാങ്കേതികപ്പിഴവുകളില്‍ പോലും ദേഷ്യം പിടിക്കുന്നവരാണ്. എന്നാല്‍, 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ശാന്തതയോടെയാണ് സ്വീകരിച്ചത്. ജെന്‍ സെഡ് തലമുറയില്‍പ്പെട്ടവരില്‍ 16 ശതമാനം പേരും സാങ്കേതികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 45 വയസിനു മുകളിലുള്ള 12 ശതമാനം പേര്‍ മാത്രമാണ് ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തിലാവുന്നത്.

ഇന്ത്യന്‍ നഗരങ്ങളില്‍, പ്രത്യേകിച്ച് പുരുഷന്മാരില്‍, രക്താതിസമ്മര്‍ദ്ദമാണ് പ്രധാന ആരോഗ്യപ്രശ്‌നമെന്ന് ടാറ്റ നുട്രിക്കോര്‍ണര്‍ ന്യുട്രീഷന്‍ എക്‌സ്‌പേര്‍ട്ട് കവിത ദേവഗണ്‍ അഭിപ്രായപ്പെട്ടു. ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം വരുത്തണം. വീട്ടിലിരുന്ന് ജോലി നോക്കുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും മണിക്കൂറില്‍ ഒരുപ്രാവശ്യമെങ്കിലും നടക്കുകയും വേണം. റസ്റ്ററന്റുകളില്‍നിന്ന് വരുത്തുന്ന ഭക്ഷണത്തിനു പകരം വീട്ടില്‍ പാചകം ചെയ്ത പരമ്പരാഗത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വേഗത്തില്‍ നടക്കുക, യോഗ ചെയ്യുക, നീന്തുക തുടങ്ങിയ വ്യായാമങ്ങള്‍ ഏറ്റെടുക്കണം. ആറു മുതല്‍ എട്ടുമണിക്കൂര്‍ വരെയെങ്കിലും എല്ലാദിവസവും ഉറങ്ങുന്നുവെന്നും ഉറപ്പുവരുത്തണമെന്ന് കവിത പറഞ്ഞു.

ഉള്ളിലെത്തുന്ന സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിന് കുറഞ്ഞ അളവില്‍ സോഡിയം അടങ്ങിയ ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇന്ന് വിപണിയില്‍ കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പ് ലഭ്യമാണ്, പ്രത്യേകിച്ച് പ്രത്യേകമായി തയാറാക്കിയ 15 ശതമാനം വരെ സോഡിയം കുറഞ്ഞ സാധാരണ ഉപ്പ്. വാക്വം ഉപയോഗിച്ച് ഉണക്കി അയഡിന്‍ സംപുഷ്ടമാക്കിയതാണ് സോഡിയം കുറഞ്ഞ ഉപ്പ്. രക്തസമ്മര്‍ദ്ദവും രക്താതിസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ സൗകര്യപ്രദമായ മാര്‍ഗമാണിതെന്ന് കവിത ചൂണ്ടിക്കാട്ടി.

ഉപയോക്താക്കളുടെ വാങ്ങല്‍ രീതികള്‍ കോവിഡ് കാലത്ത് മാറിയിട്ടുണ്ട്. ആക്‌സെഞ്ചറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കളുടെ രീതികള്‍ സ്ഥിരമായി മാറുകയാണ്. ഏറ്റവും കുറച്ചു മാത്രം ഭക്ഷണം പാഴാക്കുക, കൂടുതല്‍ ആരോഗ്യകരമായ ഷോപ്പിംഗ് നടത്തുക എന്നീ കാര്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. മിക്ക എഫ്എംസിജി കമ്പനികളും ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായതായി കാണുന്നുണ്ട്. സൗകര്യപ്രദമായും എളുപ്പത്തിലും സൂക്ഷിക്കാന്‍ സാധിക്കാനാവുന്നതും ആരോഗ്യപ്രദമായതും പോഷകസമൃദ്ധവുമായ സാധനങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

കോവിഡ്-19 മഹാമാരിമൂലം ആരോഗ്യകരവും പോഷകസമൃദ്ധവുമായതും വീട്ടില്‍ പാചകം ചെയ്തതുമായ പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രിയമുണ്ടായിട്ടുണ്ടെന്നും ഉപയോക്തൃസ്വഭാവത്തില്‍ത്തന്നെ മാറ്റം വന്നിട്ടുണ്ടെന്നും ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പായ്‌ക്കേജ്ഡ് ഫുഡ്‌സ് പ്രസിഡന്റ് റിച്ച അറോറ ചൂണ്ടിക്കാട്ടി. ആദ്യ ആഴ്ചകളില്‍ ടാറ്റ സമ്പന്‍ പോളിഷ് ചെയ്യാത്തതും ജൈവരീതിയിലുള്ളതുമായ പരിപ്പ് തരങ്ങള്‍ക്കും റെഡി-ടു-കുക്ക് നിരയിലുള്ള നുട്രിമിക്‌സുകളായ 6 ഗ്രെയ്ന്‍ കിച്ചഡി മിക്‌സ്, മള്‍ട്ടിഗ്രെയിന്‍ ചില്ല മിക്‌സ് തുടങ്ങിയവയ്ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നുവെന്നും റിച്ച പറഞ്ഞു.