വൈദ്യരത്‌നം സ്ഥാപനക ദിനം

Posted on: July 15, 2020

തൈക്കാട്ടുശ്ശേരി : വൈദ്യരത്‌നം ഔഷധശാലാ സ്ഥാപനകന്‍ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സിന്റെ ഓര്‍മദിവസം ഗ്രൂപ്പ് സ്ഥാപകദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് രോഗപ്രതിരോധശേഷി വര്‍ധനയും ആയുര്‍വേദത്തിലെ ഔഷധപ്രയോഗവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. വൈദ്യരത്‌നം ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഇ. ടി. യദു നാരായണന്‍ മൂസ്സ് വിഷയാവതരണം നടത്തി.

മുന്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരി, ഉഡുപ്പി എസ്. ഡി. എം. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ശ്രീനിവാസ ആചാര്യ, ലോകാരോഗ്യസംഘടന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് രാജഗോപാല്‍, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. കിഷോര്‍ പട് വര്‍ധന്‍ എന്നിവര്‍ പ്രസംഗിച്ചു. നാനൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

സ്മാരക പ്രബന്ധമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഡോ. അനുശ്രീ എസ്. (പി.എന്‍,എന്‍.എം ആയുര്‍വേദ കോളേജ്, ചെറുതുരുത്ത്) ഒന്നാം സ്ഥാനവും ഡോ. ആതിര എസ്. (തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ്) രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ശ്രീഷ സന്തോഷ് (അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ) ഒന്നാം സ്ഥാനത്തിനും പ്രീതികൃഷ്ണ പരബ് (ഗോമന്ധക് ആയുര്‍വേദ മഹാവിദ്യാലയ ആന്റ് റിസര്‍ച്ച് സെന്റര്‍, ഗോവ) രണ്ടാംസ്ഥാനത്തിനും അര്‍ഹരായി.