ആമസോൺ ഡെഡിക്കേറ്റഡ് പ്രൈം വീഡിയോ ആപ്പ് ഇനി വിൻഡോസ് 10 ഡിവൈസുകളിലും

Posted on: July 7, 2020

മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമാകുന്ന ഡെഡിക്കേറ്റഡ് ആപ്പ് വഴി ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 ഡിവൈസുകളില്‍ പ്രൈം വീഡിയോ ലഭ്യമാകും.

വിന്‍ഡോസിനുള്ള പുതിയ ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രൈം വീഡിയോ കണ്ടന്റ് ഓണ്‍ലൈനായി സ്ട്രീം ചെയ്യുകയോ തങ്ങളുടെ ഡിവൈസില്‍ പ്രൈം വീഡിയോ കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായി കാണുകയോ ചെയ്യാം.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ആപ്പ് വഴി മാത്രമായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഡെസ്‌ക്ടോപ്പ് പിസികള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ഇതിലുള്‍പ്പെടും. പ്രൈം വീഡിയോ വെബ്‌സൈറ്റിലേതിനു സമാനമായ ഓണ്‍ലൈന്‍ സ്ട്രീമിംഗ് അനുഭവമാകും ലഭ്യമാകുക.

വിന്‍ഡോസ് 10 ഡിവൈസിലെ മൈക്രോസോഫ്റ്റ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് പിസിക്കു വേണ്ടിയുള്ള പുതിയ ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് സ്വന്തമാക്കാം.

TAGS: Prime Video |