സെന്‍ട്രോമാള്‍ മൂന്നുമാസത്തെ വാടക ഒഴിവാക്കി

Posted on: July 6, 2020

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരിലെ പ്രമുഖ വ്യാപാര സമുച്ചയമായ സെന്‍ട്രോ മാളിലെ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി മാള്‍ ഉടമ ഷബീര്‍ ഞാറക്കാട്ടില്‍. ഈ കോവിഡ് കാലത്ത് വ്യാപാര ആശങ്കയില്‍ വിഷമിച്ചു നില്‍ക്കുന്ന എല്ലാ സ്ഥാപന ഉടമകള്‍ക്കും മൂന്നു മാസത്തെ വാടകയും പരിചരണ തുകയും പൂര്‍ണമായും ഒഴിവാക്കി മാളുകാര്‍ക്കു മാതൃകയായി തീരുകയാണ്.

ഓരോ മാസവും 25 ലക്ഷം രൂപയിലധികമാണ് ഇത്തരമൊരു ആനുകൂല്യം നല്‍കിയതിലൂടെ മാള്‍ ഉടമയ്ക്കു നഷ്ടമാകുന്നത്. മറ്റു കെട്ടിടങ്ങളേക്കാല്‍ മാളിനെ സംബന്ധിച്ച് അടഞ്ഞു കിടന്നാലും നിശ്ചിത വൈദ്യുതി ചാര്‍ജും ജോലിക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണികള്‍ക്കായും മാസം വലിയ തുക ചെലവാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും മാളിനും അതിലെ സ്ഥാപനങ്ങള്‍ക്കും ഒരു പാടു നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.

പ്രത്യക്ഷത്തില്‍ ഇരുന്നൂറോളവും പരോക്ഷമായി അഞ്ഞുറിലധികവും ആളുകള്‍ ജോലി ചെയ്തുവരുന്ന മാളാണിത്. എല്ലാ പ്രതിസന്ധികളെയും ചെറുത്തുനിന്നുകൊണ്ടാണ് ബഷീര്‍ ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. മൂന്നുമാസത്തെ കോവിഡ് കാലത്തെ വിനാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാന്‍ സാധിക്കുകയില്ലെന്നു ബഷീര്‍ പറഞ്ഞു. 25,000 മുതല്‍ 50,000 രൂപവരെയാണ് ഓരോ കടകള്‍ക്കും വാടകയിനത്തില്‍ നല്‍കി വരുന്നത്.

TAGS: Centro Mall |