ഓണ്‍ലൈന്‍ റമ്മി നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍

Posted on: June 20, 2020

കൊച്ചി: ഓണ്‍ലൈന്‍ റമ്മി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് സ്വയം പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിനായി രൂപീകൃതമായ ദി റമ്മി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി ആര്‍ എഫ്) പേരില്‍ ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( ടി ഒ ആര്‍ എഫ് ) എന്ന മാറ്റം വരുത്തി.

ചട്ടങ്ങളനുസരിച്ചും നിയമാനുസൃതമായും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റമ്മി ഓപ്പറേറ്റര്‍മാര്‍ക്കായി ഫെഡറേഷന്‍ ലഭ്യമാക്കുന്ന ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്.ഫെഡറേഷന്റെ കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ പിന്തുടരുന്ന കമ്പനികള്‍ക്ക് മാത്രമേ ഈ ലോഗോ നല്‍കുകയുള്ളു.

ഓണ്‍ലൈന്‍ റമ്മി കളിയില്‍ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ താല്‍പര്യം സംരെക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നെതെന്ന് ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സമീര്‍ ബോര്‍ഡേ പറഞ്ഞു.ഓണ്‍ലൈന്‍ റമ്മി മേഖല കൂടുതല്‍ വിശ്വാസ്യയോഗ്യവും സുതാര്യവുമാകേണ്ടതായിട്ടുണ്ട്.

പേരും ലോഗോയും മാറ്റിയത്തിന്റെ ചുവടുപിടിച് ഫെ.ഡറേഷന്‍ വെബ്‌സൈറ്റിലും മാറ്റം വരുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.torf.org.in സന്ദര്‍ശിക്കുക.

TAGS: Online Rummy | Torf |