ഡോളര്‍ ഇന്‍ഡസ്ട്രീസ് പുതിയ ലോഗോ പ്രകാശനം ചെയ്തു

Posted on: June 3, 2020

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ ഡോളര്‍ ഇന്‍ഡസ്ട്രീസ്  പുതിയ ലോഗോ പ്രകാശനം ചെയ്തു. സാമൂഹ്യ അകലം പാലിക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും ഡോളര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍ ഗുപ്തയും ചേര്‍ന്നാണ് ലോഗോ പ്രകാശനം നടത്തിയത്.

‘വെയര്‍ ദി ചേഞ്ച്’ എന്ന വാക്യത്തിലൂടെ ഉപഭോക്താക്കളിലേക് ഡിജിറ്റൈസേഷനും മാറുന്ന സമയങ്ങളുമായി പൊരുത്തപ്പെടണമെന്ന സന്ദേശവുമാണ് ഡോളര്‍ പങ്കിടുന്നത്. ഉപഭോകൃത സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം ഇ-പ്രസ് കോണ്‍ഫറന്‍സ് വഴി നടന്നത്.

ഡോളറുമായുള്ള ബന്ധം കഴിഞ്ഞ 10 വര്‍ഷമായി തുടരുകയാണ്. പുതിയ ബ്രാന്‍ഡ് ലോഗോയും ഐഡന്റിറ്റിയും അനാച്ഛാദനം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. നിലവിലെ സാഹചര്യത്തില്‍ സമൂഹത്തോട് സഹകരിക്കാന്‍ നാം എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവിറ്റിക്കായി തിരിയുന്ന ആളാണ് ഞാന്‍ ഈ അവസരത്തില്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് സിനിമ താരം അക്ഷയ് കുമാര്‍ പറഞ്ഞു.