കോവിഡ് ടെസ്റ്റ് നടത്താന്‍ മെഡിവിഷന് ലാബിന് അനുമതി

Posted on: May 5, 2020

കൊച്ചി : എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലുടനീളം ശഖകളുളള മെഡിവിഷന്‍ ലാബിനു കോവിഡ് 19 റിയല്‍ ടൈം പിസിആര്‍ ടെസ്റ്റ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അനുമതി.

മെഡിവിഷന്‍ ശൃംഖല വഴി സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ഈ സേവനം ലഭ്യമാകുമെന്നു മെഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടുകൂടി വരുന്ന രോഗികള്‍ക്കു പ്രത്യേക സാമ്പിള്‍ കളക്ഷന്‍ സെന്ററുകള്‍ സജ്ജമാക്കുമെന്നും മെഡിവിഷന്‍ ലാബ് ഡയറക്ടര്‍മാരായ ബെര്‍ലിനെല്ലുവേലിലും ബിബു പുന്നുരാനും അറിയുച്ചു.

TAGS: Medivision |