റബറിന്റെ അവധി വ്യാപാരം നിരോധിക്കണം : ഡീലേഴ്‌സ് ഫെഡറേഷന്‍

Posted on: April 17, 2020

തിരുവനന്തപുരം : ലോക്ഡൗണിനുശേഷം വിപണിവില താഴേക്കു പോകുമെന്നതിനാല്‍ റബറിന്റെ അവധി വ്യാപാരം നിരോധിക്കണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍. ലോക്ഡൗണ്‍ കാലാവധധി മുന്‍നിര്‍ത്തി വ്യാപാരികളുടെ ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് പലിശ 3 മാസത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ പ്രഖ്യാപനം കാരണം ടയര്‍ ഫാക്ടറി ഗോഡൗണുകളില്‍ ലോറിയില്‍ നിന്നിറക്കാതെ സൂക്ഷിച്ചിരിക്കുന്ന എഴുപതിലധികം ലോഡ് റബര്‍ ഇറക്കാനുള്ള നടപടി സ്വീകരിക്കണം. റബറിന്റെ ഉപഭോഗം 2 ലക്ഷം ടണ്ണില്‍ കുറഞ്ഞതിനാല്‍ റബറിന്റെയും ടയറിന്റെയും ഇറക്കുമതി 6 മാസത്തേക്കു പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന് ഫെഡറേഷന്‍ പ്രിസിഡന്റ് ടോമി കുരിശൂമ്മൂട്ടില്‍, ജനറല്‍ സെക്രട്ടറി ബിജു പി. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.