കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായവുമായി ടാറ്റ ടീയുടെ ജാഗോരെ ഉദ്യമം

Posted on: April 16, 2020

കൊച്ചി: അപ്രതീക്ഷിതമായ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെയും തുടര്‍ന്നുപോകുന്ന ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ ടാറ്റ ടീ ‘ജാഗോരെ’ ഉദ്യമം പ്രയോജനപ്പെടുത്തുന്നു. പ്രായമായവര്‍ക്ക് സുരക്ഷ നല്കുന്നതിനെക്കുറിച്ച് സാമൂഹികാവബോധം ഉണ്ടാക്കുന്നതിനാണ് ‘ഇസ് ബാര്‍ #ബഡോം കേലിയേ #ജാഗോരേ’ പ്രത്യേക ശ്രദ്ധ നല്കുന്നത്. സമൂഹത്തില്‍ മാറ്റം വരുത്തുന്നതിന് ബോധവത്കരണം നടത്തുന്നതിനായി 2008ലാണ് ടാറ്റ ടീ ജാഗോരേ ആരംഭിച്ചത്.

പ്രായം ചെന്നവര്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ കൊറോണ വൈറസ് പകരാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്കിയിരുന്നു. പ്രധാനമന്ത്രി രാഷ്ട്രത്തോടായി ചെയ്ത പ്രഭാഷണത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

സാമൂഹിക വിഷയങ്ങളില്‍ പൊതുജനങ്ങളെ ബോധവത്കരിക്കാനും അതുവഴി സാമൂഹികമാറ്റത്തിനു വഴിയൊരുക്കാനുമാണ് ജാഗോരെ പരിശ്രമിക്കുന്നതെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബിവറേജസ് -ഇന്ത്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സുശാന്ത് ഡാഷ് പറഞ്ഞു. ഈ ഉദ്യമം വഴി മുതിര്‍ന്നവരെ സഹായിക്കുന്നതിനും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സര്‍ക്കാരിതരസംഘടനകളുമായി ചേരുകയും മറ്റുള്ളവരെ പ്രചദിപ്പിക്കന്നതിനായി സന്നദ്ധസേവകരുടെ കഥകള്‍ പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: Tata Tea Jaago |