വിജയീഭവ ടോക് ഓണ്‍ലൈനായി

Posted on: April 2, 2020

കൊച്ചി : വിജയീ ഭവ അലുംമ്‌നി (വി. ബി. എ.) സംരംഭകര്‍ക്കായി മാസംതോറും നടത്തിവരുന്ന വിജയീ ഭവ ടോകിന്റെ അറുപതാമത്തെ പരിപാടി ലോക്ഡൗണ്‍ കണക്കിലെടുത്ത് ഓണ്‍ലൈനായി അരങ്ങേറി. പരിപാടിയില്‍ ഖത്തര്‍, യു. എ. ഇ. ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 325 – ഓളം സംരംഭകര്‍ പങ്കെടുത്തുവെന്ന് വിബിഎ പ്രസിഡന്റ് നൗഷാദ് എം. കെ. അറിയിച്ചു.

ഓരോ ദുരന്ത സാഹചര്യങ്ങളും ഓരോ അവസരങ്ങള്‍ കൂടിയാണെന്ന് സംരംഭകരെ അഭിസംബോധന ചെയ്ത ഡിസാസ്റ്റര്‍ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു.

വിജയീ ഭവ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും പങ്കെടുത്തു. സൂം എന്ന കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.