വി. പി. എസ്. ലേക് ഷോര്‍ മൂന്ന് സേവനങ്ങള്‍ സൗജന്യമായി

Posted on: March 31, 2020

കൊച്ചി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചിയിലെ വി. പി. എസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി. ഡോക്ടര്‍മാരുമായുള്ള ഓണ്‍ലൈന്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍, ടെലിഫോണ്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന്‍, മരുന്നുകളുടെ ഹോം ഡെലിവറി എന്നീ സേവനങ്ങളാണ് സൗജന്യമാക്കിയിരിക്കുന്നത്.

ഡോക്ടര്‍മാരുമായി ടെലിഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന്‍ സര്‍ക്കാര്‍ ഈയിടെ നിയമവിധേയമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വി. പി. എസ്. ലേക് ഷോറില്‍ ഈ സേവനത്തിന് തുടക്കമായത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതേസമയം ആശുപത്രിയുടെ 25 കി. മീ. ദൂരപരിധിക്കുള്ളിലാണ് മരുന്നുകളുടെ സൗജന്യ ഹോം ഡെലിവറി സേവനം നല്‍കുന്നത്. ലോക് ഡൗണ്‍ ബാധകമായ ദിവസങ്ങളിലെല്ലാം സേവനങ്ങള്‍ ലഭ്യമാകും.

സേവനങ്ങള്‍ ലഭിക്കുന്നതിനായി 9961640000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വി. പി. എസ്. ലേക് ഷോറിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.