സൂപ്പർമാർക്കറ്റുകൾക്ക് ഇനി ഞായർ അവധി

Posted on: March 29, 2020

കൊച്ചി : സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയിൽ അംഗങ്ങളായ സൂപ്പർമാർക്കറ്റുകൾ സംസ്ഥാനത്ത് ഇനി ഞായറാഴ്ച തുറക്കില്ല. ലോക്ഡൗൺ തീരുന്നതുവരെ ഞായറാഴ്ചകളിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വളരെക്കുറച്ച് ജീവനക്കാർ മാത്രമാണ് ഇപ്പോൾ കടകളിലെത്തുന്നത്. ഇവർക്ക് ആഴ്ചയിലൊരിക്കലെങ്കിലും ലീവ് കൊടുക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ബാക്കി 6 ദിവസങ്ങളിലും രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. കേരളത്തിനു പുറത്ത് ആസ്ഥാനമുള്ള വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ അസോസിയേഷനിൽ അംഗങ്ങളല്ല.