സുരക്ഷയുടെ കിരീടവുമായി ടിസിഎല്‍ ഇലക്ട്രോണിക്സും കേരള പൊലീസും ഇന്ന് കൊച്ചിയില്‍

Posted on: March 6, 2020

കൊച്ചി: ആഗോള ഇലക്ട്രോണിക്സ് ഉല്‍പ്പാദകരായ ടിസിഎല്‍ ഇലക്ട്രോണിക്സ് കേരള പൊലീസുമായി ചേര്‍ന്ന് ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രചാരണം കൊച്ചിയില്‍ സംഘടിപ്പിച്ചു. സുരക്ഷിതത്വത്തിന് ഹെല്‍മറ്റ് ധരിക്കൂ എന്ന ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ട് കരള പോലീസുമായി സഹകരിച്ച് നടത്തുന്ന ‘ക്രൗണ്‍ ഫോര്‍ സേഫ്റ്റി’-റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണ പരിപാടി രാവിലെ 10.00 ന് ഇടപ്പള്ളി പിട്ടാപ്പിള്ളി ഡിജി പാര്‍ക്കിന്റെ മുന്നില്‍ കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ റാലി പോലീസ് കമ്മീഷണര്‍ ഐപിഎസ് ശ്രീ. വിജയ് സഖാരെ ഫ്‌ളാഗ് ഓഫ് ചെയ്തു. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഡിഐജി ശ്രീ.കെ പി ഫിലിപ്പ് ഐപിഎസ് പോലീസ് കമ്മീഷണര്‍ ഡിസിപി ശ്രീമതി പൂങ്കുഴലി ഐപിഎസ് ലോ ആന്‍ഡ് ഓര്‍ഡര്‍ -ട്രാഫിക് പോലീസ് കമ്മീഷണര്‍ അഡ്മിനിസ്ട്രേഷന്‍ ഡിസിപി ശ്രീ വൈഭവ് സക്സേന ഐപിഎസ് പോലീസ് കമ്മീഷണര്‍ രാജേഷ് പി ആര്‍ – എസിപി ഡിസിആര്‍ബി മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, സ്ഥാപനത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ രംഗത്തെ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, ടിസിഎല്‍ സെയില്‍സ് ഡയറക്ടര്‍ അരസൂര്‍ സെല്‍വന്‍, ഡയറക്ടര്‍ വിവേക് വിജയന്‍, ടിസിഎല്‍ മാര്‍ക്കറ്റിങ് മേധാവി വിജയ് എന്നിവര്‍ ക്യാമ്പയനില്‍ പങ്കെടുക്കും.

സംസ്ഥാനത്തില്‍ ഏറ്റവും അധികം ടുവീലര്‍ ഉള്ള എറണാകുളം ജില്ലയില്‍ ഹെല്‍മെറ്റ് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് അപകടങ്ങള്‍ മൂലം സംഭവിക്കുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിനും ടിസിഎല്‍ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. ടിസിഎല്‍ ബ്രാന്‍ഡ് തത്വം എന്നും ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും സര്‍ക്കാരുകളുമായി ചേര്‍ന്ന് വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ടിസിഎല്‍ ഇലക്ട്രോണിക്‌സ് എന്നും പങ്കാളികളാണെന്നും അതിനൊരുദ്ധാരണമാണ് ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ വരും വര്‍ഷങ്ങളില്‍ ഇത് തുടരുമെന്നും ടിസിഎല്‍ ദേശീയ ഇറക്കുമതിക്കാരായ ക്യൂ3 വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജൂബിന്‍ പീറ്റര്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ന് മറൈന്‍ ഡ്രൈവിലും വൈകിട്ട് നാലുമണിക്ക് തോപ്പുംപടിയിലും ട്രാഫിക് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മൂന്നിടങ്ങളിലും സൗജന്യമായി ഹെല്‍മറ്റും ടീ ഷര്‍ട്ടും വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനില്‍ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവ ഉണ്ടായിരിക്കും.