ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലേക്ക് സ്‌പോണ്‍സര്‍ഷിപ് കരാര്‍ പ്രഖ്യാപിച്ച് മാരിയറ്റ് ഇന്റര്‍നാഷണലും മുംബൈ ഇന്ത്യന്‍സും

Posted on: March 4, 2020

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2019ലടക്കം സീസണ്‍ ചാമ്പ്യനുമായ മുംബൈ ഇന്ത്യന്‍സും മാരിയറ്റ് ഇന്റര്‍നാഷണലും ചേര്‍ന്ന് മള്‍ട്ടി ഇയര്‍ പാര്‍ട്ണര്‍ഷിപ് പ്രഖ്യാപിച്ചു. മാരിയറ്റ് ഇന്റര്‍നാഷണലിന്റെ ട്രാവല്‍ പ്രോഗ്രാമായ മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍ ടീമിനൊപ്പം പ്രത്യേക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ പങ്കാളിത്തം. ടീമിന്റെ ലോയല്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍ ടീം ജേഴ്‌സിയുടെ മുകളില്‍ വലതു വശത്തായി മാരിയറ്റ് ബോണ്‍വോയ് ലോഗോ സ്ഥാനം പിടിക്കും.

കരാറിന്റെ ഭാഗമായി മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്ക് തങ്ങളുടെ പോയിന്റുകള്‍ ക്രിക്കറ്റിനെയും താരങ്ങളെയും അടുത്തെത്തിക്കുന്ന എക്‌സ്‌ക്ലുസീവ് മാരിയറ്റ് ബോണ്‍വോയ് മൂമെന്റുകള്‍ക്കായി റെഡീം ചെയ്യാന്‍ സാധിക്കും. ഈ അനുഭവം സമ്മാനിക്കുന്ന മാരിയറ്റ് ബോണ്‍വോയ് നിമിഷങ്ങള്‍ക്കായുള്ള ബിഡിംഗ് 2020 മാര്‍ച്ച് 16ന് ആരംഭിക്കും. കണ്‍സര്‍ട്ടുകളിലേക്കുള്ള വിഐപി പ്രവേശനം, ക്ഷണാസ്വാദന അനുഭവങ്ങള്‍, പ്രീമിയര്‍ സ്‌പോര്‍ടിംഗ് ഇവന്റുകള്‍ അടക്കമുള്ളവയാണ് മാരിയറ്റ് ബോണ്‍വോയ് മൂമെന്റ്‌സ് പ്ലാറ്റ് ഫോമിലൂടെ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ഏറ്റവും മികച്ച സീറ്റുകള്‍, മുംബൈ ഇന്ത്യന്‍സ് കോച്ചുകള്‍ നയിക്കുന്ന കിഡ്‌സ് ഓണ്‍ലി മാരിയറ്റ് ബോണ്‍വോയ് മാസ്റ്റര്‍ ക്ലാസ്, ഔദ്യോഗിക ഗെയിം കോയിന്‍ ടോസ് അവസരത്തില്‍ ടീം ക്യാപ്റ്റന്‍സിനടുത്ത് നില്‍ക്കാന്‍ അവസരം, മുംബൈ ഇന്ത്യന്‍സ് ടീമിനായി മാരിയറ്റ് ഇന്റര്‍നാഷണല്‍ ഒരുക്കുന്ന അള്‍ട്രാ എക്‌സ്‌ക്ലുസീവ് ഗാല ഡിന്നറില്‍ പങ്കാളിത്തം തുടങ്ങിയവ ഉള്‍പ്പെടുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ലോയല്‍ പാര്‍ട്ണറായി മാരിയറ്റ് ബോണ്‍വോയിയെ പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സീനിയര്‍ വൈസ് പ്രസിഡന്റ് നീരജ് ഗോവില്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് അവരിഷ്ടപ്പെടുന്നതും അതിലേറെയും നല്‍കുകയെന്ന മാരിയറ്റ് ബോണ്‍വോയ് വിശ്വാസത്തിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍.

അടുത്ത മൂന്ന് സീസണുകളിലേക്ക് മാരിയറ്റ് ഇന്റര്‍നാഷണലിനെ അസോസിയേറ്റ് സ്‌പോണ്‍സറായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് വക്താവ് പറഞ്ഞു. മികച്ച പ്രകടനം, പ്രതിബദ്ധത എന്നിവയില്‍ ഏറ്റവും ഉയര്‍ന്ന മാനദണ്ഡം പുലര്‍ത്തുന്ന മുംബൈ ഇന്ത്യന്‍സിന് ഏറ്റവും മികച്ചതില്‍ കുറഞ്ഞൊന്നും തൃപ്തി നല്‍കില്ല. ഇതേ തത്വശാസ്ത്രം പ്രതിഫലിപ്പിക്കുന്ന പങ്കാളിയെയാണ് മാരിയറ്റ് ഇന്റര്‍നാഷണലിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്കും മഹത്തായ മുംബൈ ഇന്ത്യന്‍സ് അനുഭവം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.