ടിസിഎല്‍ കേരള പൊലീസുമായി ചേര്‍ന്ന് ഹെല്‍മറ്റ് ബോധവല്‍ക്കരണ പരിപാടി ‘ക്രൗണ്‍ ഫോര്‍ സേഫ്റ്റി’ സംഘടിപ്പിക്കുന്നു

Posted on: March 2, 2020


കൊച്ചി: ആഗോള ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദകരായ ടിസിഎല്‍ ഇലക്‌ട്രോണിക്‌സ് കേരള പൊലീസുമായി ചേര്‍ന്ന് കേരളത്തില്‍ ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രചാരണം സംഘടിപ്പിക്കുന്നു. സുരക്ഷിതത്വത്തിന് ഹെല്‍മറ്റ് ധരിക്കൂ എന്ന ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ‘ക്രൗണ്‍ ഫോര്‍ സേഫ്റ്റി’ എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടി എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നടത്തുന്നുണ്ട്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച (മാര്‍ച്ച് 2) തിരുവനന്തപുരത്താണ്. കൊല്ലത്ത് നാലിനും കൊച്ചിയില്‍ ആറിനും തൃശൂരില്‍ ഒമ്പതിനും കോഴിക്കോട് 11നുമാണ് പരിപാടി. സമാപനം 13 ന് കണ്ണൂര്‍ സിറ്റിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഡിജിപി ശ്രീ. ലോക്‌നാഥ് ബെഹ്‌റ, എഡിജിപി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ശ്രീ. മനോജ് എബ്രഹാം, ടിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ മൈക്ക് ചെന്‍, ടിസിഎല്‍ സെയില്‍സ് ഡയറക്ടര്‍ അരസൂര്‍ സെല്‍വന്‍, ടിസിഎല്‍ ദേശീയ ഇറക്കുമതിക്കാരായ ക്യൂ3 വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജൂബിന്‍ പീറ്റര്‍, ഡയറക്ടര്‍ വിവേക് വിജയന്‍, ടിസിഎല്‍ മാര്‍ക്കറ്റിങ് മേധാവി വിജയ് എന്നിവര്‍ പ്രചാരണ പരിപാടിയുടെ ഫ്‌ളാഗ്ഓഫില്‍ പങ്കെടുക്കും.

ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന പരിപാടിയില്‍ തെരുവു നാടകം, അമേരിക്കന്‍ ആഡംബര ക്രൂയിസര്‍ ബൈക്ക് ഹാര്‍ലി-ഡേവിഡ്‌സണ്‍ വാഹന റാലി തുടങ്ങിയവ ഉണ്ടാകും. പരിപാടിക്ക് ശേഷം ഇരുചക്രവാഹന യാത്രികര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം ചെയ്യും. ട്രാഫിക്ക് ഐജി, ട്രാഫിക്കിന്റെ ചുമതലയുള്ള ദക്ഷിണ മേഖല, ഉത്തര മേഖല എസ്പിമാര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിക്കും. ഓരോ സ്ഥലത്തും നാലു കേന്ദ്രങ്ങളിലായി രാവിലെയും വൈകീട്ടും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

ടിസിഎല്‍ ബ്രാന്‍ഡ് തത്വം എന്നും ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും താങ്ങാവുന്ന വിലയില്‍ മികച്ച സാങ്കേതിക വിദ്യയാണ് നല്‍കുന്നതെന്ന് എപ്പോഴും ഉറപ്പാക്കുന്നുവെന്നും യുഎസ്എ, റഷ്യ, മിഡി ഈസ്റ്റ് , ചൈന തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ടിസിഎല്‍ ഇലക്‌ട്രോണിക്‌സ് എന്നും പങ്കാളികളാണെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലും ഇത് തുടരുമെന്നും ടിസിഎല്‍ എംഡി മൈക്ക് ചെന്‍ പറഞ്ഞു.

എല്‍ഇഡി ടിവി കയറ്റുമതിയില്‍ ടിസിഎല്‍ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ പങ്കാളിയെന്ന നിലയില്‍ ബ്രാന്‍ഡ് ചരിത്രം കുറിക്കുന്നതിന്റെ പാതയിലാണെന്നും കുടുംബങ്ങളെ ബുദ്ധിപരമായും ആരോഗ്യപരമായും സുരക്ഷിതമായും ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളില്‍ ടിസിഎല്‍ പങ്കാളിത്തം തുടരുമെന്നും ക്യൂ3 വെഞ്ച്വേഴ്‌സ് ഡയറക്ടര്‍ ജൂബിന്‍ പീറ്റര്‍ പറഞ്ഞു.

വേഗത്തില്‍ വളരുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി ബ്രാന്‍ഡായ ടിസിഎല്ലിന് 36 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി എ ഇഡി ടിവികള്‍ ന്യായമായ വിലയില്‍ കമ്പനി അവതരിപ്പിക്കുന്നു. ടിസിഎല്‍ അടുത്തിടെ അതിന്റെ എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ സ്മാര്‍ട്ട് എയര്‍ കണ്ടീഷന്‍ ശ്രേണി പുറത്തിറക്കുകയും കേരള വിപണിയില്‍ സാന്നിധ്യമായി.

TAGS: TCL RIDE SAFE |