സന്ധ്യാംബികയുടെ ഏകാംഗ ചിത്രപ്രദർശനം ഗ്രീൻ തോട്ട്‌സ് തുടങ്ങി

Posted on: February 7, 2020

കൊച്ചി : സന്ധ്യാംബികയുടെ ഏകാംഗ ചിത്രപ്രദർശനം ‘ഗ്രീൻ തോട്ട്‌സ്’ എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടങ്ങി; 11 നു സമാപിക്കും. കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ചിത്രകലാരംഗത്ത് സജീവ സാന്നിധ്യമായ സന്ധ്യാംബിക ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ദൈനംദിന ജീവിത പരിസരകാഴ്ചകളുടെ അനുഭവങ്ങളാണ് മിക്കവാറും ചിത്രങ്ങളിൽ പ്രമേയമാക്കിയിരിക്കുന്നത്.

ഒറ്റപ്പെടലിൻറെയും വീർപ്പുമുട്ടലുകളുടെയും അസ്വസ്ഥതകളിൽ ഉഴലുന്ന മനുഷ്യരുടെ ജീവിതയാഥാർത്ഥ്യങ്ങളാണ് സന്ധ്യാംബികയുടെ ചിത്രങ്ങൾ. പ്രകൃതിയുടെയും മനുഷ്യൻറെയും മറ്റുജീവജാലങ്ങളുടെയും ഉൾചേരലുകളുടെ താളാത്മകതയാണ് തൻറെ ക്യാൻവാസിൽ ഭാവാത്മകമായി സൃഷ്ടിച്ചിരിക്കുന്നതെന്ന് സന്ധ്യാംബിക പറഞ്ഞു,

പ്രദർശനം പ്രശസ്ത ചിത്രകാരനും ആർ എൽ വി കോളജ് ഫൈൻ ആർട്‌സ് വിഭാഗം മുൻ മേധാവിയുമായ സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൈറ്റില ശാഖയിൽ ഉദ്യോഗസ്ഥയായ സന്ധ്യാംബികയുടെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, രാവിലെ 11 മണി മുതൽ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദർശനം.

TAGS: Sandhyambika |