ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് കസ്റ്റംസ് അവാര്‍ഡ്

Posted on: January 28, 2020

കൊച്ചി : ഡയമണ്ട് റോളർ ഫ്‌ളവർ മില്ലിന്  മികച്ച കയറ്റുമതിക്കുള്ള  കസ്റ്റംസ് അവാര്‍ഡ്. ഇന്റര്‍ നാഷണല്‍ കസ്റ്റംസ് ദിനത്തില്‍ കസ്റ്റംസ് കെച്ചി കമ്മീഷണറേറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡയമണ്ട് റോളര്‍ ഫ്ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി.കെ അമീര്‍ അലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ബി.വി. സിദ്ധിഖ് , ഡയറക്ടര്‍ എ മുത്തു ബീവി എന്നിവര്‍ ചേര്‍ന്ന് ഡോ. ജേക്കബ് തോമസ് ഐപിഎസില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ചടങ്ങില്‍ സെന്‍ട്രല്‍ ടാക്സ്, എക്സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഐ.ആര്‍.എസ്, കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഐആര്‍എസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.  വിജു  ജേക്കബ്, സിനിമാതാരം ജോജു ജോര്‍ജ്, അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവ് ഐ ആര്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.