ഓറഞ്ച് പ്രിന്റേഴ്‌സിന് 10 ദേശീയ പുരസ്‌കാരം

Posted on: January 28, 2020

തിരുവനന്തപുരം : ന്യൂഡല്‍ഹി ആസ്ഥാനമായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് (എ. ഐ. എഫ്. എം. പി.) അച്ചടിക്കും പാക്കേജിംഗ് തുടങ്ങി 26 അനുബന്ധ പ്രവര്‍ത്തികള്‍ക്കും ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ 10 അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ ഓറഞ്ച് പ്രിന്റേഴ്‌സിന്.

എ. ഐ. എഫ്. എം. പി. കേന്ദ്ര വ്യവസായ – വാണിജ്യ വകുപ്പുമായി സഹകരിച്ച് മുംബൈയില്‍ നടത്തിയ നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സ് ലന്‍സ് – ഇന്‍ – പ്രിന്റിംഗ് സമ്മേളനത്തില്‍ ചെയര്‍മാന്‍ രവീന്ദ്രജോഷി അധ്യക്ഷ്യം വഹിച്ചു.

പ്രിന്റ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ആഫ്രിക്ക സി. ഇ. ഔ. ഡോ. ആബ്ദുള്‍ മജീദ് മുഹമ്മദ്, ജപ്പാന്‍ ഫെഡറേഷന്‍ ഓഫ് പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് ജനറല്‍ മാനേജര്‍ കാസ് ആറായ്, ബെയ്ജിംഗ്, കെയിന്‍ മീഡിയ ആന്റ് കള്‍ച്ചര്‍ കോ. ജനറല്‍ മാനേജര്‍ ചാംഗ് ഷിയോഷിയ എന്നിവരില്‍ നിന്നും ഓറഞ്ച് പ്രിന്റേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ റോയി തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജീത് ബി. എസ്., ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെനില്‍ തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജിത് ബി. എസ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെനില്‍ തോസമ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

TAGS: Orange Printers |