ഇസാഫ് ഗെയിംസില്‍ കേരളം ജേതാക്കള്‍

Posted on: January 27, 2020

തൃശ്ശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസില്‍ കേരളം ഓവറാള്‍ ചാമ്പ്യന്മാര്‍. കേരള കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല ഗ്രൗണ്ടുകളില്‍ നടന്ന ഗെയിംസില്‍ 17 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ഓളം ഇസാഫ് ജീവനക്കാര്‍ പങ്കെടുത്തു. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ ഐ പി എസ് ഗെയിംസ് ഉത്ഘാടനം ചെയ്തു. ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ പോള്‍ തോമസ് , ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ മെറീന പോള്‍ എന്നിവര്‍ സംസാരിച്ചു.

ഗെയിംസില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കെ പോള്‍ തോമസ് നിര്‍വഹിച്ചു. ഗെയിംസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഇസാഫ് കലസന്ധ്യ പിന്നണിഗായകന്‍ ഫ്രാങ്കോ സൈമണ്‍ ഉത്ഘാടനം ചെയ്തു.

TAGS: Esaf Games |