ദേശീയ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ച് ഹോണ്ട

Posted on: January 22, 2020

ന്യൂഡല്‍ഹി: റോഡില്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ജനുവരി 11 മുതല്‍ 17വരെ ദേശീയ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു.

റോഡ് ട്രാന്‍സ്പോര്‍ട്ട്-ഹൈവേ മന്ത്രാലയത്തിന്റെ ‘റോഡ് സുരക്ഷ ജീവന്‍ രക്ഷാ’ എ ആശയത്തെ ആസ്പദമാക്കിയാണ് ഹോണ്ട ഇന്ത്യയിലെ 260ലധികം വരുന്ന നഗരങ്ങളിലായി വിവിധ പ്രായങ്ങളില്‍പ്പെട്ട 1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തിയത്.

ട്രാഫിക്ക് നിയമങ്ങള്‍, റോഡിലെ അടയാളങ്ങള്‍, ആവശ്യമായ സുരക്ഷാ നടപടികള്‍ തുടങ്ങിയവയെ കുറിച്ച് ഡ്രൈവിംഗില്‍ ബോധവല്‍ക്കരണവും നടത്തി. ഹോണ്ടയുടെ നാല് ഉല്‍പ്പാദന പ്ലാന്റുകളിലും 17 സോണല്‍ ഓഫീസുകളിലും 5 റീജണല്‍ ഓഫീസുകളിലും 6000ത്തിലധികം വരുന്ന ടച്ച് പോയിന്റുകളിലും 14 ട്രാഫിക്ക് പരിശീലന പാര്‍ക്കുകളിലും 4 സേഫ്റ്റി ഡ്രൈവിംഗ് എഡ്യുക്കേഷന്‍ സെന്ററുകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.