കെ എല്‍ എം അക്‌സിവ സ്ഥാപക ദിനാഘോഷം ജനുവരി ഒന്നിന്

Posted on: December 28, 2019

കൊച്ചി : പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് സ്ഥാപക ദിനാഘോഷം ജനുവരി ഒന്നിനു നടത്തും. റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍ ഉദ്ഘാടനം ചെയ്യും.

കെ. എല്‍.എം ആക്‌സിവ ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ അധ്യക്ഷ്യം വഹിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ എല്ലാ ശാഖകളിലും ഇടപാടുകാരുടെ സംഗമം ക്യാപിറ്റല്‍ ക്രൗണ്‍ മീറ്റ് നടത്തും.

നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കാന്‍ കാരുണ്യം സ്പര്‍ശം പദ്ധതിക്ക് തുടക്കം കുറിക്കും. എല്ലാ ശാഖകളും ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാപ് സംഘടിപ്പിക്കും.
മരുന്നും ചികിത്സയും സൗജന്യമായി നല്‍കും. 1000 വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസും 1000 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തുമെന്ന് കെഎല്‍എം ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അറിയിച്ചു.

കെ. എല്‍.എം ആക്‌സിവ ഇതിനകം 4 ലക്ഷത്തോളം ഇടപാടുകാര്‍ക്ക് സ്വര്‍ണ വായ്പ, മൈക്രോഫിനാന്‍സ് എന്നീ ഭാഗങ്ങളില്‍ 1000 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.

TAGS: KLM Acsiva |