കെ. എച്ച്. ആര്‍. എ. സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

Posted on: December 19, 2019

എറണാകുളം മേഴ്‌സി ഹോട്ടലില്‍ നടന്ന കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. അനൂപ് വി. നായര്‍ ഭരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ജി. സുധീഷ്‌കുമാറിനെ (തിരുവനന്തപുരം) രക്ഷാധികാരിയായും, എം. മൊയ്തീന്‍ കുട്ടി ഹാജിയെ (മലപ്പുറം) പ്രസിഡന്റായും, ജി. ജയപാലിനെ (എറണാകുളം) ജനറല്‍സെക്രട്ടറിയായും, കെ. പി. ബാലകൃഷ്ണപൊതുവാളിനെ (കണ്ണൂര്‍) ട്രഷററായും തെരഞ്ഞെടുത്തു.

പ്രസാദ് ആനന്ദഭവന്‍ (പത്തനംതിട്ട), ജി. കെ. പ്രകാശ് (തൃശൂര്‍) എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സി. ജെ. ചാര്‍ളി (എറണാകുളം), ബി. ജയധരന്‍ നായര്‍ (തിരുവനന്തപുരം), ദിലിപ് സി. മൂലയില്‍ (ആലപ്പുഴ), എം. എന്‍. ബാബു (ഇടുക്കി), മുഹമ്മദ് സുഹൈല്‍ (കോഴിക്കോട്), എന്‍. അബ്ദുള്‍ റസാഖ് (പാലക്കാട്), മുഹമ്മദ് ഷെരീഫ് (കോട്ടയം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സി. ബിജുലാല്‍ (തൃശൂര്‍), കെ. എം. രാജ(പത്തനംതിട്ട), ബി. വിജയകുമാര്‍ (തിരുവനന്തപുരം), പി. ആര്‍. ഉണ്ണി (വയനാട്), എന്‍. സുഗുണന്‍ (കോഴിക്കോട്), പി. പി. അബ്ദുറഹ്മാന്‍(മലപ്പുറം), ടി. എസ്. ബാഹുലേയന്‍(കൊല്ലം), കെ. കെ. ഫൈസല്‍ (എറണാകുളം), കെ. എച്ച് അബ്ദുള്ള (കാസര്‍ഗോട്), വി. ടി. ഹരിഹരന്‍ (എറണാകുളം) എന്നിവരെ സെക്രട്ടറിമാരായും പൊതുയോഗം തെരഞ്ഞെടുത്തു.

TAGS: K.H.R.A |