കേരള അഗ്രോ ഫുഡ് പ്രോ – 2019 മേള

Posted on: December 17, 2019

കൊച്ചി : വ്യവസായ – വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ 2019 പ്രദർശന വിപണന മേള കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.

കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദർശനവും വിപണനവുമാണ് മേളയിലുള്ളത്. ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പപ്പായ, പൈനാപ്പിൾ, കശുമാങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നൂതന ഉത്പന്നങ്ങൾ, ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവയുടെ പ്രദർശനം ഉണ്ടായിരിക്കും. ടെക്‌നിക്കൽ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. വിവരങ്ങൾക്ക് : 0484 – 2431360, 2421461, 2421432.