യംഗ് ആര്‍ട്ടിസ്റ്റെ 2020 ദേശീയതല പ്രതിഭാ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on: December 13, 2019


കൊച്ചി: യംഗ് ആര്‍ട്ടിസ്റ്റെ 2020, ക്ലാസ്സിക്കല്‍, സമകാലീന കലകളുടെ ആവിഷ്‌കാരത്തിന്റെ വ്യത്യസ്ത രുപങ്ങളില്‍ നൈപുണ്യം നേടുന്നതിന് ഇന്ത്യയിലെമ്പാടുമുള്ള സ്‌കൂള്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള, സംഗീതത്തിലും നൃത്തത്തിലുമുള്ള ഒരു ദേശീയതല പ്രതിഭാ മത്സരമാണ്. പങ്കെടുക്കുന്നവര്‍ക്ക് അംജത് അലി ഖാന്‍, ശോവന നാരായണ്‍, അരുണ സായിറാം, ടെറന്‍സ് ലൂയിസ്, ശാല്‍മലി ഖോല്‍ഗഡെ എന്നിങ്ങനെയുള്ള കലാപ്രതിഭകളുടെയും മറ്റ് പ്രമുഖ കലാനിപുണരുടെയും പക്കല്‍ നിന്നുള്ള പരിശീലനം നേടാനുള്ള അവസരം ലഭിക്കുന്നതാണ്.

 20 വ്യത്യസ്ത കാറ്റഗറികളില്‍ നിന്നുള്ള ഫൈനലിസ്റ്റുകളെ അവരുടെ അഭ്യസനത്തിലും വളര്‍ച്ചയിലും പിന്തുണയ്ക്കുന്നതിനായി 100 സ്‌കോളര്‍ഷിപ്പുകള്‍ നല്കി യുവപ്രതിഭകളെ ഈ പ്ലാറ്റ്ഫോം ആഘോഷിക്കുന്നതാണ്. കലാവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യയിലെ കലാസംസ്‌കാരം പുനരുജ്ജീവിപ്പിക്കുന്നതിന് സമാനമനസ്‌കരായ കലാകാരുടെ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും അത് ലക്ഷ്യമിടുന്നു. കര്‍ണാടിക്, ഹിന്ദുസ്ഥാനി വോക്കല്‍, തബല, മൃദംഗം, ഫ്ളൂട്ട്, സിത്താര്‍ സരോദ്, വയലിന്‍, ഭരതനാട്യം, ഒഡീസി, കഥക് എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ കാറ്റഗറി എന്നും ഇന്ത്യന്‍, പാശ്ചാത്യ വോക്കലുകള്‍, പിയാനോ  കീബോര്‍ഡ്, ഗിറ്റാര്‍, ഡ്രംസ്, വെസ്റ്റേണ്‍ വയലിന്‍, ബാലെ, ഹിപ്-ഹോപ്, ബോളിവുഡ്  കണ്‍ഡംപററി ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന കണ്‍ഡംപററി കാറ്റഗറി എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു.

യംഗ് ആര്‍ട്ടിസ്റ്റെ 2020ന്റെ ഫോര്‍മാറ്റില്‍ പങ്കാളികള്‍ക്ക് റെജിസ്റ്റര്‍ ചെയ്യാനും പ്ലാറ്റ്ഫോമില്‍ തങ്ങളുടെ വീഡിയോ അപ്ലോഡ് ചെയ്യാനും സാധിക്കുന്ന ഒരു പ്രാഥമിക ഓണ്‍ലൈന്‍ ഓഡിഷനും, അതിനെ തുടര്‍ന്ന് ഒരു അഡ്വാന്‍സ്ഡ് തീം-ബേസ്ഡ് റൗണ്ടും ഉള്‍പ്പെടുന്നു. 2020 ഓഗസ്റ്റില്‍ ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് യംഗ് ആര്‍ട്ടിസ്റ്റെ ഫെസ്റ്റിവല്‍, ഐതിഹാസിക പ്രതിഭകളുടെയും ജൂറി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ഒരു ദേശീയ വേദിയില്‍ 100 യുവ കലാപ്രതിഭകളുടെ ആഘോഷം കാണുന്നതാണ്.  
 
‘ഒരു ഹിന്ദുസ്ഥാനി വോക്കലിസ്റ്റ് എന്ന നിലയില്‍, കലയ്ക്ക് ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ആനന്ദം എനിക്ക് മനസ്സിലാക്കാം. യംഗ് ആര്‍ട്ടിസ്റ്റെ എന്ന ആശയം കലയെ  മുന്നോട്ട് കൊണ്ടുപോകാന്‍ പ്രചോദിപ്പിക്കുകയും ചവിട്ടുപടികള്‍ പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ഒരു ആഗ്രഹത്തോടെ മൊട്ടിട്ടതാണ്. യംഗ് ആര്‍ട്ടിസ്റ്റെ തങ്ങള്‍ എവിടെ നില്ക്കുന്നു എന്നും തങ്ങളുടെ ശേഷികള്‍ എന്താണെന്നും മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളായ കലാകാരെ സഹായിക്കുന്നതാണ്. മികവുറ്റ വിദ്യാര്‍ത്ഥി പ്രതിഭയെ ഒരു ദേശീയ വേദിയില്‍ കണ്ടെത്തി ആഘോഷിക്കാനും കലയോടൊത്തുള്ള അവരുടെ യാത്ര തുടരുന്നതില്‍ അവരെ പിന്തുണയ്ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുയെന്ന്  യംഗ് ആര്‍ട്ടിസ്റ്റിന്റെ സഹ സ്ഥാപകയായ കവിത അയ്യര്‍ പറഞ്ഞു.

റെജിസ്ട്രേഷന്‍ പ്രക്രിയ:
നിങ്ങളുടെ വീഡിയോ എന്‍ട്രി വാട്ട്സ്ആപ്പില്‍ +91 9513044491 ലേക്ക് അയയ്ക്കുക
അല്ലെങ്കില്‍ ലോഗിന്‍ ചെയ്യുക:
www.youngartiste.com