സുസ്ഥിരവും ലക്ഷ്യബോധമുള്ളതുമായ ബ്രാന്‍ഡുകള്‍ക്കാണ് ഭാവി : ഏഷ്യ പസഫിക് ബ്രാന്‍ഡിംഗ് കോണ്‍ഫറന്‍സ്

Posted on: December 3, 2019

കൊറിയ : പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിക്കുന്ന ബ്രാന്‍ഡുകളെയാണ് ഭാവി തലമുറ ഉറ്റുനോക്കുന്നത്. കച്ചവടത്തിനപ്പുറം ഓരോ ബ്രാന്‍ഡും സമൂഹത്തിനായി എന്തു ചെയ്യുന്നുണ്ടെന്ന് അവര്‍ നിരീക്ഷിക്കുന്നു. അതിനനുസരിച്ചാണ് അവര്‍ പ്രൊഡക്ടുകള്‍ തെരെഞ്ഞെടുക്കുന്നത്. ബ്രാന്റുകള്‍ ഈ ടെന്റ് തിരിച്ചറിഞ്ഞ് നിര്‍മാണത്തിലും വിപണനത്തിലും പ്രകൃതിയോടിണങ്ങിയതും മാനുഷിക മൂല്യങ്ങളെ പരിഗണിക്കുന്നതുമായ രീതികള്‍ കൈക്കൊള്ളണം. അങ്ങനെ സുസ്ഥരതയും ദീര്‍ഘവീക്ഷണവുമുള്ള ബ്രാന്റുകളാണ് ഭാവിയില്‍ വിജയിക്കുക. ലാഭം മാത്രം മുന്‍നിര്‍ത്തി വളര്‍ന്ന ആഗോള ബ്രാന്റുകളില്‍ പലതും ഇന്ന് താഴേക്ക് പോയതായി കാണാം. ഈ ഒരു ആശയമാണ് രണ്ടാം ഏഷ്യാ പസഫിക് ബ്രാന്റിന് സമ്മേളനം മുന്നോട്ട് വെച്ചത്.

സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍ നടന്ന സമ്മേളനത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് ഇത്തവണയും വൈലറ്റ്‌സ് സി ഇ ഒ അഹമ്മദ് വസീം സംസാരിച്ചു. വൈലറ്റ്‌സ് ബ്രാന്‍ഡ് ചെയ്ത കരിമഠം എന്ന വസ്ത്ര ബ്രാന്റിന്റെ കഥ സമ്മേളനത്തില്‍ ഏവരുടെയും ശ്രദ്ധ നേടി.

അണ്‍ബോക്‌സിംഗ് ദി ടെന്‍ഡ് – ഏഷ്യയിലെ ബ്രാന്‍ഡിംഗിന്റെ ഭാവി തേടി എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ വിഷയം. ഏഷ്യയിലെ ബ്രാന്‍ഡിംഗിന്റെ പ്രവര്‍ത്തനവും ഭാവിയും ബ്രാന്‍ഡിംഗിലെ പുത്തന്‍ ടെന്റുകളും ഇവിടെ ചര്‍ച്ചചെയ്തു. ബ്രാന്‍ജിംഗിലെ സുസ്ഥിരത, സുസ്ഥിര ബ്രാന്‍ഡുകള്‍ എന്നിവയെ കുറിച്ചാണ് പ്രധാന ചര്‍ച്ചകള്‍ നടന്നത്.

കൊറിയയില്‍ നിന്ന് യുനോ, കിം, ജപ്പാനെ പ്രതിനിധീകരിച്ച് അയാക സുദാ, തായ്വാനില്‍ നിന്ന് ജോനിംഗ് ലീ, ചൈനയില്‍ നിന്നും ഷിറ്റാവോ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ ബ്രാന്‍ഡിംഗ് ഏജന്‍സികളുടെ ഒരു കൂട്ടായ്മയാണ് ഏഷ്യാ പസഫിക് ബ്രാന്‍ഡിംദ് നെറ്റ് വര്‍ക്ക് (എ. പി. ബി. എന്‍). ജപ്പാന്‍, തായ് വാന്‍, ചൈന, ഇന്ത്യ, ഹോങ്കോംഗ്, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന ബ്രാന്‍ഡിംഗ് കമ്പനികള്‍ ഈ കൂട്ടായ്മയില്‍ അംഗമാണ്. ആദ്യ സമ്മേളനത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏഷ്യയിലെ ബ്രാന്‍ഡിംഗ് രംഗത്തെ മികച്ച ചിലരെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം അരങ്ങേറിയത്.