കിന്‍ഡര്‍ ഹോസ്പിറ്റല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മെഡിക്കല്‍ പങ്കാളി

Posted on: October 11, 2019

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി കിന്‍ഡര്‍ ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി. യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കിന്‍ഡറിന്റെ ടീമുമായി ദീര്‍ഘകാല പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി. സി. ഇ. ഒ. വിരേന്‍ ഡിസില്‍വ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷട്ടോരി, ടീമംഗങ്ങളായ കെ. പി. രാഹുല്‍, അബ്ദുള്‍ ഹക്കു, കിന്‍ഡര്‍ ഹോസ്പിറ്റല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ എന്നിവരും പങ്കെടുത്തു.

TAGS: Kinder Hospital |