കബഡി ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സിന്

Posted on: June 27, 2019

കൊച്ചി: അടുത്ത മാസം 20 മുതല്‍ 28 വരെ മാലേഷ്യയിലെ മലാക്കയില്‍ നടക്കുന്ന കബഡി ലോകകപ്പ് മ ത്‌സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്‌സ് ഇന്ത്യയ്ക്ക് ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മലദ്വീപ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മത്‌സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശമാണ് മലേഷ്യ കബഡി ഫെഡറേഷന്‍ സോണി പിക്‌ചേഴ്‌സിന് നല്‍കിയിരിക്കുന്നത്.

30-ലേറെ രാജ്യങ്ങള്‍ ലോകകപ്പ് മത്‌സരങ്ങളില്‍ സംബന്ധിക്കുന്നതാണ്.

TAGS: Sony Pictures |