May 2024
ബ്രിട്ടാനിയ ടൈഗർ ബട്ടർ ക്രഞ്ച് കുക്കി
Posted on: October 14, 2014
ബ്രിട്ടാനിയയുടെ പുതിയ കുക്കി, ടൈഗർ ബട്ടർ ക്രഞ്ച് വിപണിയിലെത്തി. കുക്കി വിഭാഗത്തിൽ ബ്രിട്ടാനിയ ടൈഗറിന്റെ രംഗപ്രവേശം കൂടിയാണിത്. വെണ്ണയുടെ സമ്പൂർണതയും രുചിയും നിറഞ്ഞ സമ്പുഷ്ട പോഷകാഹാരമാണ് ടൈഗർ ബട്ടർ ക്രഞ്ച്. അയേൺ, കാത്സ്യം, വിറ്റാമിനുകൾ എന്നിവയുടെ കലവവറയായ പുതിയ കുക്കി കുട്ടികൾക്ക് ദിവസം മുഴുവൻ പ്രത്യേക ഊർജം ലഭ്യമാക്കുന്നു.
ഓരോ കുക്കിയും തനതായ ടൈഗർ ഡിസൈനിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അവാച്യമായ രുചിക്കൊപ്പം ആരോഗ്യവും എന്നതാണ് ടൈഗർ ബട്ടർ ക്രഞ്ചിനെ മറ്റ് കുക്കികളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ അലി ഹാരിസ് ഷിയർ പറഞ്ഞു.
(This news was published on October 14 2014)
TAGS: Britania | Tiger Butter Krunch | Tiger Cookies |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍