May 2024
ഡൽഹിയിൽ ലാലിഗാ സ്കൂൾ തുറന്നു
Posted on: October 5, 2018
കൊച്ചി : ഇന്ത്യയിലെ പ്രഥമ ലാലിഗാ ഫുട്ബോൾ സ്കൂൾ ന്യൂഡൽഹിയിൽ ഇതിഹാസ ഫുട്ബോളറും ലാലിഗയുടെ അംബാസഡറുമായ റോബർട് പെരസ് ഉദ്ഘാടനം ചെയ്തു. ലോക ഫുട്ബോളിൽ എണ്ണപ്പെടുന്ന ശക്തിയായി ഇന്ത്യയെ വളർത്തിയെടുക്കുക എന്നതാണ് ലാലിഗ സ്കൂൾ ലക്ഷ്യമിടുന്നതെന്ന് റോബർട് പെരസ് വ്യക്തമാക്കി.
കൊച്ചി, മുംബൈ, പൂനെ, ബംഗലുരു, കോൽക്കത്ത എന്നിവിടങ്ങളിലും ലാലിഗ സ്കൂൾ തുറക്കുമെന്ന് ലാലിഗ ഇന്ത്യ തലവൻ ജോസ് കച്ചാസ പറഞ്ഞു. ഈ വർഷാവസാനത്തോടെ 30 ലേറെ സ്കൂളുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതോടെ പരിശീലനം സിദ്ധിച്ചവരുടെ എണ്ണം മൂവായിരം കവിയും. ഇന്ത്യ ഓ ട്രാക്കിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സ്കൂളുകളിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത് യുവേഫ പ്രോ ലൈസൻസുള്ള കോച്ച് ജാവിയർ കബ്രേറയാണ്.
ഇന്ത്യയിലെ ഫുട്ബോൾ അന്തരീക്ഷം ഒരു പരിവർത്തന ദിശയിലാണെന്ന് ഇന്ത്യ ഓ ട്രാക്ക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിവേക് സേഥിയ പറഞ്ഞു. ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. എല്ലാ ലാലിഗ മത്സരങ്ങളും ഫേസ്ബുക്ക് വഴി ഇപ്പോൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
TAGS: LaLiga Football School |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍