May 2024
ടോഫെൽ ഇൻഫർമേഷൻ വാൻ കേരളത്തിൽ
Posted on: February 6, 2018
കൊച്ചി : ടോഫൽ പരീക്ഷ സംബന്ധിച്ച് വിദഗ്ദ്ധരുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യമുള്ള ടോഫൽ ഇൻഫർമേഷൻ വാൻ ഫെബ്രുവരി ഏഴു വരെ കേരളത്തിൽ പര്യടനം നടത്തും. അതിനു ശേഷം തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇൻഫർമേഷൻ വാൻ സന്ദർശിക്കാനുള്ള അവസരം ലഭിക്കും.
ടോഫൽ പരീക്ഷയുടെ സംഘാടകരായ എജ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസാണ് ഇൻഫർമേഷൻ വാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ രംഗത്തെ വിദഗ്ദ്ധരുമായി സംവദിക്കുവാനും ഏറ്റവും പുതിയ വിവരങ്ങൾ അറിയാനും പരിശീലനത്തിനായുള്ള മാർഗ്ഗ നിർദേശങ്ങൾ തേടുവാനും ഈ വാനിൽ സൗകര്യമുണ്ട്.
കൂടുതൽ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തു പഠിക്കുവാൻ താത്പര്യപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു മേൽക്കൈ നേടാനുള്ള അവസരം ലഭ്യമാക്കേണ്ടതുണ്ടെന്ന് ടോഫൽ പദ്ധതിയുടെ എജ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജെനിഫർ ബ്രൗൺ പറഞ്ഞു. ടോഫലിനായുള്ള സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയെക്കുറിച്ചറിയാനും വാനിൽ അവസരമുണ്ട്.
TAGS: TOFEL |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍