May 2024
ചലച്ചിത്ര നിർമാണം അഭിനയം എൻട്രൻസ് പരീക്ഷ ഡിസംബർ 5 മുതൽ
Posted on: December 2, 2017
കൊച്ചി : ഇന്ത്യയിലെ മുൻനിര ഫിലിം, കമ്യൂണിക്കേഷൻ, മീഡിയ ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ആയ വിസിലിങ്ങ് വുഡ്‌സ് ഇന്റർനാഷണലിന്റെ എൻട്രൻസ് പരീക്ഷകൾ ഡിസംബർ 5-ന് ആരംഭിക്കും. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടിഐഎസ്എസ്) അക്രഡിറ്റേഷൻ ഉള്ള ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളാണ് വിസിലിങ്ങ് വുഡ്‌സിന്റേത്.
2018 അധ്യയന വർഷത്തിലേയ്ക്കുള്ള, മുഴുവൻ സമയ കോഴ്‌സുകളിലേയ്ക്കുള്ള പ്രാഥമിക റൗണ്ട് പ്രവേശന പരീക്ഷകളാണ് ഡിസംബർ 5, 6, 7 തീയതികളിൽ നടക്കുക. ചലച്ചിത്ര നിർമാണം, തിരക്കഥാ രചന, അനിമേഷൻ ഫിലിം മേയ്ക്കിംഗ്, അഭിനയ കഥ, ഫാഷൻ ഡിസൈൻ, സംഗീതം, വിഷ്വൽ കമ്യൂണിക്കേഷൻ എന്നിവയാണ് ബിരുദ കോഴ്‌സുകൾ.
ചലച്ചിത്ര നിർമാണം, അഭിനയം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ കോഴ്‌സുകളും ഉണ്ട്. മുംബൈ ഗോർഗാവോണിലെ വിസിലിങ്ങ് വുഡ് ഫിലിം സിറ്റി ക്യാമ്പസിലാണ് പ്രവേശന പരീക്ഷകൾ. ഹോളിവുഡ് റിപ്പോർട്ടർ റാങ്കിങ്ങ് പ്രകാരം ലോകത്തെ മികച്ച 10 ഫിലിം സ്‌കൂളുകളിലൊന്നാണ് വിസിലിങ്ങ് വുഡ്‌സ്. രജിസ്‌ട്രേഷന് ഋഷി ബാബു : +91 7738920559. www.whistlingwoods.nte
TAGS: Whistling Woods |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍