May 2024
റിലാക്സോ ഫുട്വെയേഴ്സ് പുതിയ ലോഗോ അവതരിപ്പിച്ചു
Posted on: January 15, 2017
ന്യൂഡൽഹി : പാദരക്ഷാ ബ്രാൻഡായ റിലാക്സോ ഫുട്വെയേഴ്സ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾക്കനുസൃതവും റിലാക്സോയിൽ അർപ്പിതമായ വിശ്വാസവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതുമാണ് പുതിയ ബ്രാൻഡ് ലോഗോ.
സ്പാർക്സ്, ബഹാമസ്, ഫ്ളൈറ്റ്, സ്കൂൾമേറ്റ് എന്നിവ റിലാക്സോയുടെ പ്രശസ്തമായ ബ്രാൻഡുകളാണ്. സൽമാൻ ഖാനെയും അക്ഷയ് കുമാറിനെയും പോലുള്ള പ്രശസ്ത ബോളിവുഡ് താരങ്ങളാണ് ഈ ഉത്പന്നങ്ങളെ സാക്ഷ്യപ്പെടുത്തുന്നത്. ഒൻപത് സംസ്ഥാനങ്ങളിലെ 143 നഗരങ്ങളിലായി 261 സ്റ്റോറുകളുമായി ശക്തമായ റീട്ടെയ്ൽ സാന്നിധ്യമാണ് റിലാക്സോയ്ക്കുള്ളത്.
പുരോഗതിയിലേക്കുള്ള സുഗമമായ മുന്നേറ്റത്തെ പുതിയ റിലാക്സോ പ്രതിനിധാനം ചെയ്യുന്നതായി റിലാക്സോ ഫുട്വെയേഴ്സ് സെയിൽ ആൻഡ് മാർക്കറ്റിംഗ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ഗൗരവ് ദുവ പറഞ്ഞു.
TAGS: Relaxo Footwears |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍