ഗോദ്‌റെജ് സ്റ്റീൽ ഡ്രം സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ പുറത്തിറക്കി

Posted on: January 1, 2016

Godrej-Semi-Automatic-Washi

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് സ്റ്റീൽ ഡ്രമ്മോടുകൂടിയ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ പുറത്തിറക്കി. സ്റ്റീൽ ഡ്രമ്മോടുകൂടിയ വാഷിംഗ് മെഷീൻ ഈ വ്യവസായത്തിൽ ആദ്യമായാണ് ഒരു കമ്പനി പുറത്തിറക്കുന്നത്. ലൈലാക് സ്പ്രിംഗിൾ നിറത്തിൽ ലഭിക്കുന്ന ഈ മെഷീന്റെ വില 16,200 രൂപ.

സാധാരണയുള്ള പ്ലാസ്റ്റിക് ഡ്രം വാഷിംഗ് മെഷീനേക്കാൾ മെച്ചപ്പെട്ട തോതിൽ സ്റ്റീൽ ഡ്രമ്മിൽ തുണികൾ അലക്കി കിട്ടുന്നു. വാഷ് ഡ്രമ്മും സ്പിൻഡ്രമ്മും സ്റ്റീലിൽ തീർത്തിട്ടുള്ള ഈ വാഷിംഗ് മെഷീനിൽ എട്ടു കിലോഗ്രാം തുണി അലക്കാം. സ്റ്റീൽ ഡ്രം വാഷിംഗ് മെഷീന് കൂടുതൽ ഈടും ഉറപ്പും നല്കുന്നതിനാൽ സ്പിൻ വേഗത്തെ കൂടുതൽ അതിജീവിക്കുവാൻ സാധിക്കുന്നു.

പുതിയ സ്റ്റീൽ ഡ്രം വാഷിംഗ് മെഷീൻ ഉപഭോക്താക്കൾക്കു കൂടുതൽ മൂല്യമാണു നല്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയൻസ്സ് ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.