ഗുഡ് ഡിസൈൻ അവാർഡ് ഗോദ്‌റെജ് എഡ്ജ് ഡിജിക്ക്

Posted on: November 4, 2015

Godrej-Edge-Digi-Big

കൊച്ചി : ജപ്പാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസൈൻ പ്രമോഷൻ നല്കുന്ന ഗുഡ് ഡിസൈൻ അവാർഡ് ഗോദ്‌റെജ് അപ്ലയൻസസിന്റെ ഓട്ടോമാറ്റിക് ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്ററായ ഗോദ്‌റെജ് എഡ്ജ് ഡിജിക്കു ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റെഫ്രിജറേറ്ററാണിത്.

രൂപകല്പനയ്ക്കു ആഗോളതലത്തിൽ അംഗീകാരമുള്ള അവാർഡാണിത്. 2015-ൽ ലഭിച്ച 3,658 അപേക്ഷകളിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഏറ്റവും മികച്ച രൂപകല്പനയ്ക്കു 59 വർഷമായി നല്കി വരുന്ന അവാർഡാണിത്.

മികച്ച രൂപകല്പനക്കു ഗോദറെജ് എഡ്ജ് ഡിജിക്കു ലഭിക്കുന്ന രണ്ടാമത്തെ അവാർഡുകൂടിയാണിത്. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ ഡിസൈൻ മാർക്ക് അവാർഡ് ലഭിച്ചിരുന്നു.

ഫ്രോസ്റ്റ് ഫ്രീ, ഡയറക്ട് കൂൾ എന്നിവയ്‌ക്കൊപ്പം ഉയർന്ന ഇന്ധനക്ഷമതയും നല്കുന്ന ഗോദറെജ് എഡ്ജ് ഡിജി ഓട്ടോമേറ്റഡ് ശീതീകരണ നിയന്ത്രണ സംവിധാനമാണുള്ളത്. സിംഗിൾ ഡോർ വിഭാഗത്തിൽ ഇത്തരം സംവിധാനങ്ങളുള്ള ലോകത്തെതന്നെ ഏറ്റവും മികച്ച റെഫ്രിജറേറ്ററുകളിലൊന്നാണിത്.