മേക്കിംഗ് ഇന്ത്യ എവേസം കിൻഡിൽ ഇന്ത്യ സ്‌റ്റോറിൽ

Posted on: August 25, 2015

Amazon-New-Kindle-big

കൊച്ചി : ചേതൻ ഭഗത്തിന്റെ മേക്കിംഗ് ഇന്ത്യ എവേസം എന്ന പുതിയ പുസ്തകം ഓൺലൈനിൽ. കിൻഡിൽ ഇന്ത്യ സ്‌റ്റോറിലാണ് മേക്കിംഗ് ഇന്ത്യ എവേസമിന്റെ ഇ-ബുക്ക് പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. കിൻഡിൽ റീഡറുകളിലൂടെയോ കിൻഡിൽ റീഡിംഗ് ആപ്പു വഴിയോ മേക്കിംഗ് ഇന്ത്യ എവേസം വായിക്കാനാവും

ആമസോണിന്റെ ഫ്രീ റീഡിംഗ് ആപ്പിലൂടെ കിൻഡിൽ സ്റ്റോറിലെ മുപ്പതു ലക്ഷത്തിലധികം വരുന്ന ഇ-ബുക്കുകൾ വായിക്കാൻ സാധിക്കും. വിസ്‌പെർ സിങ്ക് എന്ന സംവിധാനം വഴി ഏതുപകരണത്തിലൂടെയും വായന തുടരാനുള്ള സൗകര്യവും കിൻഡിൽ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കിൻഡിൽ വറി ഫ്രീ ആർക്കൈവിലൂടെ കിൻഡിലിലെ ബുക്കുകൾ, ക്ലൗഡിൽ സൂക്ഷിക്കാനും പിന്നീട് വീണ്ടും വയർലെസായി ഡൗൺലോഡ് ചെയ്യാനും കഴിയും.

ചേതൻ ഭഗത്തിനെ പോലുള്ള പ്രഗത്ഭനായ എഴുത്തുക്കാരന്റെ ഏറ്റവും പുതിയ പുസ്തകം കിൻഡിലിലൂടെ വായനക്കാരിലെത്തിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് തങ്ങൾ എന്നു കിൻഡിൽ കണ്ടന്റ് ഡയറക്ടർ സഞ്ജീവ് ഝാ പറഞ്ഞു.