കിൻഡിൽ പേപ്പർവൈറ്റ് പുതിയ പതിപ്പ് വിപണിയിൽ

Posted on: July 1, 2015

Amazon-kindle-paperwhite-Bi

കൊച്ചി : കിൻഡിൽ പേപ്പർവൈറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. നിലവിലുള്ള കിൻഡിൽ മോഡലുകളെക്കാൾ ഏറെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ കിൻഡിൽ പേപ്പർവൈറ്റ്.

300 പിക്‌സൽ പെർ ഇഞ്ച് ഡിസ്‌പ്ലേ റെസല്യൂഷനും ബുക്കേർലി എന്ന പുതിയ ഫോണ്ടുമാണ് കിൻഡിൽ പേപ്പർവൈറ്റിന്റെ പ്രധാന സവിശേഷതകൾ. കിൻഡിൽ മോഡലുകളിൽ ഇതു വരെയുളള ഏറ്റവും ഉയർന്ന റെസല്യൂഷനാണിത്. കിൻഡിലിനു മാത്രമുള്ള പുതിയ ഫോണ്ട് ബുക്കേർലി അക്ഷരങ്ങളുടെ ഡിസ്‌പ്ലേയ്ക്ക് ചാരുത കൂട്ടുന്നു. മറ്റു കിൻഡിൽ മോഡലുകളെപ്പോലെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഈ മോഡലിനുമുണ്ട്.

പുതിയ കിൻഡിൽ പേപ്പർവൈറ്റിന്റെ വൈഫൈ പതിപ്പിനു 10,999 രൂപയും വൈഫൈയും 3ജിയുമുള്ള പതിപ്പിന് 13,999 രൂപയുമാണ് വില. ആമസോണിന് പുറമെ ക്രോമ, ഇ-സോൺ, വിജയ് സെയിൽസ് സ്റ്റോർസ് തുടങ്ങി 450 ഓളം റീട്ടയിൽ സ്റ്റോറുകളിലും പുതിയ കിൻഡിൽ പേപ്പർവൈറ്റ് ലഭ്യമാണ്.