സ്‌പൈസി ചിക്കൻ മോമോസും ചിക്കൻ റിംഗ്‌സുമായി ഫൈവ് സ്റ്റാർ ചിക്കൻ

Posted on: June 24, 2015

Five-Star-Chicken-MOMO-medകൊച്ചി : സ്‌പൈസി ചിക്കൻ മോമോസ്, ചിക്കൻ റിംഗ്‌സ് എന്നിവയുമായി രുചിമുകുളങ്ങൾക്ക് ഉത്തജനം പകരാൻ ഫൈവ് സ്റ്റാർ ചിക്കൻ. ഭൂട്ടാൻ, സിക്കിം, നേപ്പാൾ, ചൈന എന്നിവിടങ്ങളിൽ ഏറ്റവും ജനകീയമായ തെരുവോരഭക്ഷണമാണ് ചിക്കൻ മോമോസ്. ചിക്കന്റെ ചെറിയ കഷണങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മിശ്രണം ചെയ്ത്, പൊരിച്ച്, എരിവും സുഗന്ധവുമുള്ള സോസിനൊപ്പം വിളമ്പും.

ഏറ്റവും ഉന്നതനിലവാരത്തിലുള്ള കോഴിയിറച്ചിയും സ്വാഭാവിക ചേരുവകളും ചേർത്താണ് ഫൈവ് സ്റ്റാർ ചിക്കൻ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ ഇവ തയാറാക്കുന്നത്. സോസിൽ മുക്കി നേരിട്ട് കഴിക്കുകയാണ് മോമോസ് ആസ്വദിക്കാനുള്ള മാർഗം.

Five-Star-Chicken-Ring-Med

നിങ്ങളുടെ ഭക്ഷണം ആസ്വാദ്യവും രസകരവുമാക്കുകയാണ് റിംഗ് രൂപത്തിലുള്ള ചിക്കൻ വിഭവം. ഗുണമേന്മയുള്ള ചിക്കൻ തെഞ്ഞെടുത്ത് ഏറ്റവും മികച്ച ഉത്പന്നങ്ങൾ മിശ്രണം ചെയ്താണ് ഓരോ വിഭവവും തയാറാക്കുന്നത്. പുതുമയും മൊരുമൊരുപ്പും ചിക്കൻ റിംഗ്‌സിനെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കും. ഈ ചിക്കൻ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് പീസൊന്നിന് 39 രൂപ നിരക്കിലാണ്.