May 2024
ല്യൂമിനസിന്റെ പുതിയ പ്ലാന്റ് ഹൊസൂരിൽ
Posted on: November 17, 2013
ല്യൂമിനസ് പവർ ടെക്നോളജീസിന്റെ പുതിയ ഇൻവർട്ടർ ബാറ്ററി ഉത്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മനീഷ് പാന്ത് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഫാക്ടറിയാണിത്. 2.5 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഹൊസൂർ ഫാക്ടറിയുടെ ഉത്പാദന ശേഷി രണ്ട് ഘട്ടങ്ങളിലായി വർധിപ്പിക്കും. ദക്ഷിണേന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കാനാണ് ഹൊസൂരിൽ ബാറ്ററി ഉത്പാദനം തുടങ്ങിയതെന്ന് മനീഷ് പാന്ത് പറഞ്ഞു.
1988-ൽ പ്രവർത്തനമാരംഭിച്ച ല്യൂമിനസ് പവർ ടെക്നോളജീസിന് ഇപ്പോൾ 5000-ത്തിലേറെ ജീവനക്കാരും 8 ഉത്പാദന കേന്ദ്രങ്ങളും 28 സെയിൽസ് ഓഫീസുകളും 55000-ത്തിലേറെ ഡീലർമാരുമുണ്ട്. 2011-12-ൽ ഗ്ലോബൽ സൂപ്പർ ബ്രാൻഡ് പദവി ല്യൂമിനസ്സിന് ലഭിക്കുകയുണ്ടായി.
TAGS: Luminous Inverters | Luminus Power Technologies |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍