ഡെറ്റോൾ സ്‌ക്വീസി വിപണിയിൽ

Posted on: May 12, 2015

Dettol-Squeezy-bigകൊച്ചി : ഡെറ്റോൾ നിർമാതാക്കളായ ആർബി (റെക്കിറ്റ് ബെൻകൈസർ) കൈ കഴുകി വൃത്തിയാക്കാൻ സഹായകമായ ഡെറ്റോൾ സ്‌ക്വീസി വിപണിയിലെത്തിച്ചു. അണുക്കളെ പൂർണമായും കഴുകിക്കളയാൻ സഹായകമായ ദ്രാവക രൂപത്തിലുള്ള ഈ ഹാൻഡ് വാഷ് ഏകദേശം 100 തവണ ഉപയോഗിക്കാം. 30 രൂപയാണ് വില.

കൈ നന്നായി കഴുകി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള പ്രചാരണ പരിപാടിയ്ക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് 5 വർഷത്തിനകം പൂർണതോതിൽ വൃത്തിയും ശുചിത്വവും സാധ്യമാക്കുന്നതിനുള്ള  ഡെറ്റോൾ ബനേഗ സ്വച്ഛ് ഇന്ത്യ എന്ന കാമ്പൈയിന് ആർബി നേരത്തെ തുടക്കം കുറിക്കുകയുണ്ടായി. 100 കോടി രൂപ ചെലവിൽ നടപ്പാക്കപ്പെടുന്ന ഈ ക്യാപയിനിന്റെ ഭാഗമാണ് പ്രശസ്ത പരസ്യ ഏജൻസിയായ മെക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന പുതിയ പ്രചാരണ പരിപാടി. ഡെറ്റോൾ ബനേഗാ സ്വച്ഛ് ഇന്ത്യ ക്യാംപയിനിന്റെ ഭാഗമായി നേരത്തെ തന്നെ 14 കോടി ജനങ്ങളിൽ കമ്പനി ശുചിത്വത്തിന്റെ സന്ദേശമെത്തിക്കുകയുണ്ടായി. എൻഡിടിവി യുമായി സഹകരിച്ച് നടത്തിയ 12 മണിക്കൂർ ക്യാംപയിനിലൂടെ ശുചിത്വ പ്രവർത്തനങ്ങൾക്കായി 281 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

അറുപതു രാജ്യങ്ങളിൽ ഓഫീസുകളുള്ള ആർബിയുടെ ഉത്പന്നങ്ങൾ 200-ലേറെ രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ ഭാരത് പദ്ധതിക്ക് പിന്തുണ എന്ന നിലയ്ക്കാണ് ഡെറ്റോൾ ബനേഗ സ്വച്ഛ് ഇന്ത്യ ക്യാംപയിനിന് ആർബി തുടക്കം കുറിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ റീജിയണൽ ഡയരക്റ്റർ (സൗത്ത് ഏഷ്യ) നിതീഷ് കപൂർ പറഞ്ഞു.

TAGS: Dettol Squeezy |