പുതിയ ഫണ്ട് ഓഫറു(എന്‍എഫ്ഒ)മായി ഓള്‍ഡ് ബ്രിഡ്ജ് മ്യൂച്വല്‍ ഫണ്ട്

Posted on: January 19, 2024

കൊച്ചി : ഓള്‍ഡ് ബ്രിഡ്ജ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) അവതരിപ്പിക്കുന്നു. ഓള്‍ഡ് ബ്രിഡ്ജ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് എന്ന എന്‍എഫ്ഒയിലെ സബ്സ്‌ക്രിപഷന്‍ ഇന്ന് (ജനുവരി 19) അവസാനിക്കും.

ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി നിക്ഷേപ പദ്ധതിയിലെ ആദ്യ കുറഞ്ഞ എസ്ഐപി നിക്ഷേപം 2500 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. 5000 രൂപയാണ് ലംപ്സം നിക്ഷേപത്തിനു കുറഞ്ഞ തുക.

പദ്ധതിയുടെ ബെഞ്ച്മാര്‍ക്ക് സൂചിക എസ്ആന്‍ഡ്പി 500 ടിആര്‍ഐ. മുപ്പതോളം മള്‍ട്ടി കാപ് കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. കെന്നത്ത് ആന്‍ഡ്രേഡ്, തരംഗ് അഗര്‍വാള്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.

ആദ്യ ഇക്വിറ്റി ഫണ്ട് അവതരിരിപ്പിക്കുന്നതില്‍ ഏറെ ആഹ്‌ളാദവും ആവേശവുമുണ്ടെന്നു ഓള്‍ഡ് ബ്രിഡ്ജ് ക്യാപിറ്റല്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ഡയറക്ടറും ഓള്‍ഡ് ബ്രിഡ്ജ് അസെറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഐഒ യുമായ കെന്നത്ത് ആന്‍ഡ്രേഡ് പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന നേട്ടമാണ് ഫണ്ടിന്റെ ലക്ഷ്യം.