സെലിബ്രിറ്റി പ്ലാനുമായി വോഡ്ഹൗസ്

Posted on: January 18, 2024

കൊച്ചി : വോഡ്ഹൗസ് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് കസ്റ്റമൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാനായ ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി അവതരിപ്പിച്ചു. സെലിബ്രിറ്റികള്‍, പ്രഫഷനലുകള്‍, ബിസിനസ് കുടുംബങ്ങള്‍, എന്നിവര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി.

കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. 14 മുതല്‍ 18 വരെ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ഫോളിയോകളിലൂടെ ദീര്‍ഘകാല നേട്ടമാണ് ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി നല്‍കുക.