സാംകോ മ്യുച്വല്‍ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

Posted on: December 12, 2023

കൊച്ചി : ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകര്‍ഷകമായ പുതിയൊരു മ്യൂച്വല്‍ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നല്‍കുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളില്‍ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ”ഡൈനാമിക്ക് അസറ്റ് അലോക്കേഷന്‍ ഫണ്ട്” അഥവാ ഡാഫ് (DAAF).

മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ് ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകര്‍ക്കുപോലും ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ പദ്ധതി. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.

മാര്‍ക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സധൈര്യം നേരിടാനും നഷ്ടസാധ്യതകള്‍ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസര്‍ ഉമേഷ്‌കുമാര്‍ മെഹ്ത പറഞ്ഞു.

സാംകോയുടെ ഡാഫ് ഫണ്ടിന്റെ എന്‍ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളില്‍ തന്നെ സാധാരണ ക്രയവിക്രയങ്ങള്‍ക്കായി ഫണ്ട് ഓപ്പണാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.