മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡ് : കടപ്പത്ര വില്പന 4 മുതല്‍ 15 വരെ

Posted on: December 4, 2023

കൊച്ചി : മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡ് എന്‍സിഡി റിഡീമബിള്‍ കടപ്പത്രങ്ങളുടെ ഇഷ്യു 4 മുതല്‍ 15 വരെ സമാഹരിക്കുന്നു. അധികതുക ലഭിച്ചാല്‍ 200 കോടി വരെ സമാഹരിക്കും. മുഖവില 1000 രൂപയും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയുമാണ്.

നിക്ഷേപത്തുക 75 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുമെന്നും 5 വ്യത്യസ്ത പദ്ധതികളിലൂടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 10- 12.15% പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോലഭിക്കുമെന്നും മറ്റ് വ്യക്തിഗതനിക്ഷേപകര്‍ക്ക് 9.50 -11.65% പലിശ ലഭിക്കുമെന്നും മുത്തൂറ്റ് മര്‍ക്കന്റയില്‍ ലിമിറ്റഡ് അധികതര്‍ അറിയിച്ചു.

മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡ് എന്‍സിഡി പബ്ലിക് ഇഷ്യുവിന് ഇന്ത്യ റേറ്റിംഗ് കമ്പനിയുടെ ബിബിബി സ്റ്റേബിള്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതുമാണ്.