ഹെവി എക്യൂപ്‌മെന്റ് വായ്പ: മണപ്പുറം ഫിനാന്‍സും ജെസിബി ഇന്ത്യയും ധാരണയില്‍

Posted on: October 11, 2023

കൊച്ചി : നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് മണപ്പുറം ഫിനാന്‍സ് ഇന്ത്യ ലിമിറ്റഡും ജെസിബി ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറില്‍ മണപ്പുറം ഫിനാന്‍സ് വെഹിക്കിള്‍ ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗം മേധാവി കമല്‍ പര്‍മറും ജെസിബി ഇന്ത്യ പ്രതിനിധിയും ഒപ്പുവച്ചു. ഇതു പ്രകാരം രാജ്യത്തുടനീളം മണപ്പുറം ഫിനാന്‍സ് ജെസിബി ഉപകരണങ്ങള്‍ക്ക് വായ്പ ലഭ്യമാക്കും.

‘ഈ പങ്കാളിത്തം ഇരു കമ്പനികളുടേയും ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകും. ഇരു കമ്പനികളുടേയും പ്രധാന വിപണികളില്‍ പരസ്പരം കരുത്ത് പകരുകയും ചെയ്യും. ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള മണപ്പുറം ഫിനാന്‍സിന്റെ ശ്രമങ്ങളുടെ ഭാഗമാണീ കരാര്‍. നിര്‍മാണ സാമഗ്രികള്‍ക്കുള്ള ഫിനാന്‍സ് സേവനം വിപുലീകരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്, ‘ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.