സുപ്ര പസിഫിക് പുതിയ മേഖലകളിലേക്ക്

Posted on: September 19, 2023

കൊച്ചി : സേവന ബാങ്ക് ഇതര ധനസ്ഥാപനമായ സുപ്ര പസിഫിക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്് രാജ്യത്താകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ശാഖകളുടെ എണ്ണം 10 ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വര്‍ണവായ്പ വീടുകളില്‍ എത്തിക്കാനും ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ്ങിലേക്ക് കടക്കാനും പദ്ധതിയുണ്ട്.

സ്വര്‍ണവായ്പ കൂടാതെ വാഹനവായ്പ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ്, ചെറുകിട വ്യാപാര വായ്പകള്‍ എന്നിവയും സുപ്ര ലഭ്യമാക്കുന്നുണ്ട്. 15 കോടി രൂപയുടെ സ്വര്‍ണവായ്പയും 23 കോടിയുടെ വാഹനവായ്പയും ഉള്‍പ്പെടെ നിലവില്‍ 85 കോടി രൂപയാ സമ്പത്തികവര്‍ഷത്തോടെ ഇത് 500 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സിഎംഡി ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു പുതുതായി തുടങ്ങുന്ന ശാഖകളില്‍ മുപ്പതെണ്ണം കേരളത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡയറക്ടര്‍മാരായ കെ മനോജ്, ജോളി സെബാസ്റ്റ്യന്‍, സന്ദീപ് ബാബു, എന്‍ എ മുരളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആബിദ് അബൂബക്കര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിക്ക് കേര ഇത്തില്‍ 10 ജില്ലകളിലായി 10 ശാഖകളും മുംബയില്‍ 16, കര്‍ണാടകത്തില്‍ 10 ശാഖകളുമുണ്ട്. വെസ്റ്റേണ്‍ യൂണിയനുമായി ചേര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാനുള്ള സൗകര്യവും ഇവര്‍ ലഭ്യമാക്കുന്നുണ്ട്.

 

TAGS: Supra Pacific |