യുപിഐ മുഖേന ചെറുകിട ബിസിനസ് വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്‌സ് ആപ്പുമായി യു ഗ്രോ ക്യാപിറ്റല്‍

Posted on: April 12, 2023

കൊച്ചി : ഡേറ്റാടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ എംഎസ്എംഇകള്‍ക്ക് യുപിഐ മുഖേന ഈട് രഹിത ഡിജിറ്റല്‍ വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്‌സ് ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസ് ഉടമകള്‍, ചില്ലറ വ്യാപാരികള്‍, പ്രൊഫഷണലുകള്‍, ചെറുകിട ഉല്‍പ്പാദകര്‍ എന്നിവര്‍ക്ക് അടിയന്തര പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കോ പണലഭ്യത കൈകാര്യം ചെയ്യുന്നതിനോ ആവശ്യമായ വായ്പ ഈടില്ലാതെ ഉടനടി ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണിത്. വായ്പ ലഭ്യമാക്കുന്നതിനു പുറമെ തിരിച്ചടവുകളും ഗ്രോ എക്‌സ് ആപ്പില്‍ സൗകര്യമുണ്ട്. ദിവസാടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഇത് എംഎസ്എംഇകള്‍ക്ക് ഏറെ സഹായകരമാണ്. പൂര്‍ണമായും ഡിജിറ്റലായ ഈ സേവനം ഇന്ത്യയിലുടനീളമുള്ള എല്ലാ സംരംഭകര്‍ക്കും ലഭ്യമാണ്.

ഗ്രോ എക്‌സിലൂടെ എംഎസ്എംഇകള്‍ക്ക് ആവശ്യമായ താങ്ങാവുന്ന ഹ്രസ്വകാല വായ്പകള്‍ ഉടനടി ലഭ്യമാക്കുന്നതിന് ഞങ്ങളുടെ ഡേറ്റ അനലിറ്റിക്‌സ് വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു. യുപിഐ മുഖേന ഈ വായ്പകള്‍ സ്വീകരിക്കാനും തിരിച്ചടയ്ക്കാനും ഫണ്ട് ഉപയോഗിക്കുന്ന സമയത്തേക്കു മാത്രമുള്ള പലിശ നല്‍കാനും കഴിയും, യു ഗ്രോ ക്യാപിറ്റല്‍ ചീഫ് റെവന്യു ഓഫീസര്‍ അമിത് മാണ്ഡെ പറഞ്ഞു.

ഗ്രോ എക്‌സ് വഴി അടുത്ത മൂന്ന് വര്‍ഷത്തിനകം 10 ലക്ഷത്തിലേറെ എംഎസ്എംഇ ഉപഭോക്താക്കളിലേക്ക് ഈ സേവനം എത്തിക്കാനാണ് യു ഗ്രോ പദ്ധതി. എംഎസ്എംഇ മേഖലയിലെ വായ്പാ ദൗര്‍ലഭ്യതയ്ക്ക് വലിയൊരു പരിഹാരമായാണ് യു ഗ്രോ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2025ഓടെ 20,000 കോടി രൂപയുടെ ആസ്തിയും എംഎസ്എംഇ വായ്പാ വിതരണ രംഗത്ത് ഒരു ശതമാനം വിപണി വിഹിതവുമാണ് യു ഗ്രോ ലക്ഷ്യമിടുന്നത്.

 

TAGS: Ugro Capital |