മൈക്രോ ഫിനാന്‍സ് കമ്പനിക്ക് 350 കോടി സമാഹരിച്ച് മുത്തൂറ്റ്

Posted on: August 26, 2021

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റ അനുബന്ധ സ്ഥാപനമായ ‘ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ്’ 350 കോടി രൂപയുടെ മൂലധന സമാഹരണം നടത്തുന്നു. അഫര്‍മ കാപിറ്റല്‍, നിലവിലുള്ള നിക്ഷേപകരായ മാജ് ഇന്‍വെസ്റ്റ് എന്നിവയില്‍ നിന്നാണ് പണം സ്വരൂപിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സും ഈ നിക്ഷേപ റൗണ്ടില്‍ പങ്കാളിയാകും.

വായ്പകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മൂലധന സമാഹരണമെ ന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

2016-ല്‍ 67.16 ശതമാനം ഓഹരികള്‍ക്കായി മുത്തൂറ്റ് നടത്തിയ 5.40 കോടിയുടെ മൂലധനനിക്ഷേപത്തിനുശേഷം ബെല്‍സ്റ്റാര്‍ മികച്ച വളര്‍ചയാണ് കൈവരിച്ചത്.