ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡും (ചോള) കരൂര്‍ വൈശ്യ ബാങ്ക് ലിമിറ്റഡും (കെവിബി) പങ്കാളിത്ത ബിസിനസിലേക്ക്

Posted on: March 13, 2021

ചെന്നൈ: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കരൂര്‍ വൈശ്യ ബാങ്കും(കെ വി ബി) മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡും (ചോള) പങ്കാളിത്ത ബിസിനസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.കോ-ലെന്‍ഡിംഗ് മാതൃക പരസ്പരപൂരിതമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. .കൂടാതെ ചോളയുടെ നിര്‍മാണ ഉപകരണങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വായ്പാ വിഭാഗങ്ങളുടെ മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു.

‘ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതാണ് ചോളയുടെ ലക്ഷ്യം., ഇത് പൂര്‍ണ്ണമായും കൈവരിക്കുന്നതിനായി ഞങ്ങള്‍ പുതുമകള്‍ തുടരുകയാണ്. കെവിബിയുമായുള്ള സഹ-വായ്പ പങ്കാളിത്തം വിലനിര്‍ണ്ണയത്തിന് തടസ്സമായ സെഗ്മെന്റുകളില്‍ വിപണി വിഹിതം നേടാന്‍ സഹായിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു. ചോളയെ സംബന്ധിച്ചിടത്തോളം കോ-ലെന്‍ഡിംഗ് ഒരു പുതിയ ദിശയാണ്, എന്നാല്‍ ഇത് കെവിബിക്കും ചോളയ്ക്കും വളരെ ഫലപ്രദമായ പങ്കാളിത്ത മാതൃകയായി പരിണമിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവീന്ദ്ര കുണ്ടു പറഞ്ഞു.

”നാലു പതിറ്റാണ്ടിലേറെയുള്ള ശക്തമായ ഉപഭോക്തൃ ബന്ധവും മൂല്യവ്യവസ്ഥയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനവുമാണ് ചോളയ്ക്ക് വ്യവസായമേഖലയില്‍ സവിശേഷമായ സ്ഥാനം ലഭിക്കാന്‍ കാരണം ആയത് . ഈ പങ്കാളിത്തം ബാങ്കിന്റെ വാണിജ്യ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനും ഉയര്‍ന്ന വില്‍പ്പന, ക്രോസ് സെല്ലിംഗ് അവസരങ്ങള്‍ എന്നിവ നല്‍കുന്നതിനും സഹായിക്കുമെന്നു വിശ്വസിക്കുന്നു”. കരൂര്‍ വൈശ്യബാങ്ക് പ്രസിഡന്റ് ശ്രീ ജെ നടരാജന്‍ കൂട്ടിച്ചേര്‍ത്തു.