കെഎൽഎം അക്‌സിവ നിക്ഷേപക സംഗമം നടത്തി

Posted on: February 8, 2021

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് നിക്ഷേപകരുടെ സംഗമം ‘ഇന്‍വെസ്റ്റ-2021’ എറണാകുളത്ത് സംഘടിപ്പിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ മുഴുവന്‍ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തും.

ഗോള്‍ഡ് ലോണിലാണ് കമ്പനി കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. പബ്ലിക് എന്‍.സി.ഡി. വഴി സമാഹരിക്കുന്ന പണം മുഴുവന്‍ സ്വര്‍ണ വായ്പകള്‍ക്കായി വിനിയോഗിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്.

അടുത്ത സാമ്പത്തികവര്‍ഷം കമ്പനി ഷെയറുകള്‍ പൊതു വിപണിയിലെത്തിക്കും. മൈക്രോ ഫൈനാന്‍സിന്റെ വിപുലീകരണത്തിനായി പബ്ലിക് ലിസ്റ്റഡ് കമ്പനി പ്രവര്‍ത്തനമാരംഭിക്കും.

ഡയറക്ടര്‍മാരായ ബിജി ഷിബു, അഡ്വ. പീയൂസ് എ. കൊറ്റം, കെ.ഒ. ഇട്ടൂപ്പ്, ജോസ് നാലപ്പാട്ട്, റെജി കുര്യാക്കോസ്, ജോര്‍ജ് കുര്യയ്പ്, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, സി.എഫ്.ഒ. തനീഷ് ഡാലീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.